കണ്ണൂര്‍: റെയില്‍വേ സ്റ്റേഷന് സമീപം നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ നിരവധി മോഷണ, മയക്കുമരുന്ന് കേസുകളിലെ രണ്ടു പ്രതികള്‍ അറസ്റ്റില്‍. കാസര്‍കോട് ചീമേനി സ്വദേശി എം അഖില്‍(24), വളപട്ടണം അഴീക്കല്‍ ചാലില്‍ സ്വദേശി പിവി അനസ്(24) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. എസ്.ഐ പിപി ഷമീലും, ക്രൈം സ്‌ക്വാഡ് അംഗങ്ങളും പ്രതിയെ പിടികൂടാന്‍ എത്തിയ സംഘത്തിലുണ്ടായിരുന്നു. ഇടുക്കി തടിയമ്പാട് സ്വദേശി പള്ളിവയലില്‍ അഫ്‌സല്‍ റഹ്‌മാന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് മോഷണം പോയത്. ഈ മാസം 17നാണ് ബൈക്ക് മോഷണം പോയതായി പൊലീസിന് പരാതി ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. നിരവധി മോഷണ കേസുകളിലും മയക്കുമരുന്ന് കേസുകളിലും പിടിയിലായ പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു
