കാസർകോട് : കേരളം, ദേശീയ വിദ്യാഭ്യാസ നയത്തോടൊപ്പം നിൽക്കണമെന്ന് എൻ.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.അനൂപ് കുമാർ ആവശ്യപ്പെട്ടു. കേന്ദ്രനയങ്ങളോട് മുഖം തിരിഞ്ഞു നിൽക്കുന്നതാണ്, കേരള വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞ നിലയിലാകാൻ കാരണമെന്ന് എൻ.ടി.യു. ജില്ലാ സമ്മേളനം ഉൽഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ടി.കൃഷ്ണൻ അധ്യക്ഷത വഹിച്ചു . സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അരവിന്ദാക്ഷ ഭണ്ഡാരി, സതിഷ് ഷെട്ടി , എം . രഞ്ജിത്ത് . ബി.എം.എസ്.ജില്ലാ സെക്രട്ടറി വി.കെ ബാബു, പെൻഷനേർഴ്സ് സംഘ് ജില്ലാ പ്രസിഡണ്ട് ബി.നാഗരാജ, സെക്രട്ടറി അജിത് കുമാർ, കെ.ആർ.ചന്ദ്രിക പ്രസംഗിച്ചു. സംഘടനാ സമ്മേളനം എൻ.ടി.യു. സംസ്ഥാന ഉപാധ്യക്ഷൻ പ്രഭാകരൻ നായർ ഉൽഘാടനം ചെയ്തു. സതീഷ്കുമാർ ഷെട്ടി, കെ.അജിത് കുമാർ, ദിനേഷ് . പി , ശരത്കുമാർ പ്രസംഗിച്ചു . യാത്രയയപ്പു സമ്മേളനം മഹിളാമോർച്ച ദേശീയ എക്സികുട്ടീവ് കമ്മിറ്റി അംഗം എം.എൽ അശ്വിനി ഉൽഘാടനം ചെയ്തു. കേരള വനവാസി വികാസ് കേന്ദ്ര പ്രസിഡന്റ് പി.രാധാകൃഷ്ണനായിക് , സുചിത , ബാലകൃഷ്ണ, കെ.വി. പ്രദീപ് പ്രസംഗിച്ചു.
ഭാരവാഹികളായി ടി.കൃഷ്ണൻ പ്രസി),കെ. അജിത്കുമാർ (സെക്ര), മഹാബല ഭട്ട് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.