കരിപ്പൂര്‍ സ്വര്‍ണ്ണകടത്ത് കേസ്: കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിന്റെ തുടര്‍ അന്വേഷണത്തിന്റെ ഭാഗമായി സി ഐ എസ് എഫ്- കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്. കോഴിക്കോട്, മലപ്പുറം, അമൃത്‌സര്‍, ഹരിയാന എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമായി കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍ കേരള പൊലീസിന്റെ കീഴിലുള്ള വിജിലന്‍സിന്റെ ഇങ്ങനെയൊരു റെയ്ഡ് ഇതാദ്യമായാണ് നടക്കുന്നത്. സ്വര്‍ണ്ണക്കടത്തിനു കൂട്ടു നിന്ന ഉദ്യോഗസ്ഥര്‍ ഹവാല വഴി പ്രതിഫലം വാങ്ങിയെന്നാണ് കണ്ടെത്തിയത്. 2023ല്‍ മലപ്പുറം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സിഐഎസ്എഫ് അസിസ്റ്റന്റ് കമാന്റന്റ് നവീന്‍ കുമാര്‍, കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ സന്ദീപ് എന്നിവരാണ് കേസിലെ മുഖ്യ പ്രതികള്‍. മലപ്പുറം വിജിലന്‍സ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് റെയ്ഡ് തുടരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page