റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട ബുള്ളറ്റ് ബൈക്ക് മോഷണം പോയി; കാസര്‍കോടന്‍ ഭാഷ വിനയായി, ആലംപാടി, കല്ലക്കട്ട സ്വദേശികളായ രണ്ട് യുവാക്കളും 17 കാരനും അറസ്റ്റില്‍

കാസര്‍കോട്: കണ്ണൂര്‍, കണ്ണപുരം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റ് ബൈക്ക് കവര്‍ച്ച ചെയ്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കാസര്‍കോട്, വിദ്യാനഗര്‍, ആലംപാടി മിനി എസ്റ്റേറ്റിനു സമീപത്തെ മൊയ്തീന്‍ ഫാസില്‍ (19), കല്ലക്കട്ട, പട്‌ള ഹൗസിലെ മുഹമ്മദ് മുസ്തഫ (19), വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു 17 കാരന്‍ എന്നിവരെയാണ് കണ്ണപുരം എസ് ഐ കെ രാജീവന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വിദ്യാനഗര്‍ പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. സംഘത്തിനെതിരെ നീലേശ്വരത്തും കേസുള്ളതായി സംശയിക്കുന്നുവെന്നു പൊലീസ് പറഞ്ഞു.
ചെറുകുന്ന്, ഇട്ടമ്മലിലെ ഹസീബിന്റെ ബൈക്ക് മോഷ്ടിച്ചതിനാണ് കേസ്. ജനുവരി 11ന് കണ്ണപുരം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ബൈക്ക് നിറുത്തി മലപ്പുറത്തേക്ക് പോയതായിരുന്നു ഹസീബ്. 13ന് രാത്രി തിരിച്ചെത്തിയപ്പോഴാണ് ബൈക്ക് കാണാതായ വിവരം അറിഞ്ഞത്. ഉടന്‍ കണ്ണപുരം പൊലീസില്‍ പരാതി നല്‍കി. പൊലീസ് റെയില്‍വേ സ്റ്റേഷനിലെത്തി സിസിടിവി ക്യാമറകളിലെ ദൃശ്യം പരിശോധിച്ചപ്പോഴാണ് മോഷ്ടാക്കളെ കുറിച്ചുള്ള സൂചന ലഭിച്ചത്. ദൃശ്യങ്ങളോടൊപ്പം കാസര്‍കോടന്‍ ശൈലിയില്‍ സംസാരിക്കുന്ന മൂന്നുപേരുടെ ശബ്ദവും ലഭിച്ചതാണ് പ്രതികളെ കണ്ടെത്താന്‍ നിര്‍ണായകമായതെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഓറഞ്ച് അലർട്ട്; കാസർകോട് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത,ജനങ്ങൾ ജാഗ്രത പാലിക്കണം,ദേശീയ പാതയിലെ നിർമ്മാണ മേഖലയിൽ മണ്ണെടുപ്പ് പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ
Scroll to top

You cannot copy content of this page