Author -പി പി ചെറിയാന്‍
ഹ്യൂസ്റ്റണ്‍: അമേരിക്കയില്‍ എലികള്‍ മയക്കുമരുന്ന് കഴിക്കുന്നുവെന്ന് പൊലീസ് കണ്ടുപിടിച്ചു. കോടതികളിലെ തെളിവു മുറികളിലേക്ക് അതിക്രമിച്ച് കയറുന്ന എലികള്‍ കോക്കും കഞ്ചാവും കഴിക്കുന്നു. ഇതു നൂറുകണക്കിന് മയക്കുമരുന്നു കേസുകള്‍ തള്ളിപ്പോകുന്നതിനു ഇടയാക്കുന്നുവെന്നു ഹ്യൂസ്റ്റണ്‍ മേയര്‍ ജോണ്‍ വിറ്റ്മയര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു: ഞങ്ങളുടെ കൈവശം 400,000 പൗണ്ട് കഞ്ചാവുണ്ട്, നഗരത്തിലെ പൊലീസിന്റെ തെളിവ് മുറിയിലെ മരിജുവാന മുതല്‍ സൈക്കഡെലിക് കൂണുകള്‍ വരെ എലികള്‍ ആസ്വദിക്കുന്നു. എലികള്‍ മാത്രം ആസ്വദിക്കുന്നു.
1200 ട്രാവിസിലെ നാര്‍ക്കോട്ടിക് എവിഡന്‍സ് റൂമില്‍ എലികളുടെ പ്രശ്നം ഉണ്ടെന്ന് കഴിഞ്ഞ ആഴ്ച ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസിലെ ജനറല്‍ കൗണ്‍സില്‍ ഹാരിസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണിയുടെ ഓഫീസിനെ അറിയിച്ചിരുന്നു.
ഒക്ടോബറിലാണ് ഇത് ആദ്യം ഒരു പ്രശ്നമായി മാറിയത്. മയക്കുമരുന്നിന് അടിമകളായ എലികളെ മയക്കുമരുന്നുകളില്‍ നിന്ന് അകറ്റാന്‍ പ്രൊഫഷണല്‍ എക്സ്റ്റെര്‍മിനേറ്റര്‍മാര്‍ക്ക് പോലും കഴിഞ്ഞില്ല.
മയക്കുമരുന്നു തെളിവുകള്‍ സൂക്ഷിക്കുന്നതിന് സുരക്ഷിതമായ ബദല്‍ സംവിധാനത്തെക്കുറിച്ച് അധികൃതര്‍ ആലോചിക്കുകയാണ്.
ഇത് ഹ്യൂസ്റ്റണിലെ മാത്രം പ്രശ്‌നമല്ല, ദേശീയ പ്രശ്‌നമാണെന്ന് റെയ്സ് പറഞ്ഞു. 1990 മുതല്‍ ഈ പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാര്‍ച്ചില്‍, തകര്‍ന്നുകൊണ്ടിരിക്കുന്ന ന്യൂ ഓര്‍ലിയന്‍സ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ആസ്ഥാനത്തിന്റെ എവിഡന്‍സ് റൂമില്‍ എലികള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. എലികള്‍ ഞങ്ങളുടെ മരിജുവാന കഴിക്കുന്നു. അവയെല്ലാം ഉയര്‍ന്ന ഇനത്തില്‍പ്പെട്ട ലഹരിസാധനങ്ങളാണ്. ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.