കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെയും ജനറല്‍ ആശുപത്രിയുടെയും ആഭിമുഖ്യത്തില്‍ സാന്ത്വന പരിചരണ റാലിയും സ്‌നേഹ സംഗമവും നടത്തി. പരിപാടികള്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍, കാസര്‍കോട് ഹയര്‍സെക്കന്ററി സ്‌കൂള്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തു. ജനറല്‍ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ജമാല്‍ അഹമ്മദ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, നഴ്‌സ് രമ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
