കാസര്‍കോട്: ജോലിക്കിടെ പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു. ചിറ്റാരിക്കാല്‍ തയ്യേനി മീനഞ്ചേരിയിലെ പാപ്പിനി വീട്ടില്‍ അമ്മിണി (62) യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ജോലിചെയ്യുന്നതിനിടെ പാമ്പുകടിയേല്‍ക്കുകയായിരുന്നു. ഉടനെ ചെറുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചിറ്റാരിക്കല്‍ ഇന്‍സ്പെക്ടര്‍ അരുണ്‍ ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടുവളപ്പില്‍ സംസ്കരിക്കും. ഭര്‍ത്താവ്: കുഞ്ഞമ്പു. മക്കള്‍: രഘു, മനോജ്. മരുമക്കള്‍: ശോഭ, സിനു. സഹോദരങ്ങള്‍: കണ്ണന്, പത്മിനി, കാരിച്ചി.
