കാസര്‍കോട്: നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം പെരുങ്കളിയാട്ടംവിവിധ കല സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി ധനുമാസത്തിലെ തിരുവാതിരയെ വരവേറ്റുകൊണ്ട് ഞായറാഴ്ച വൈകുന്നേരം 6.30 നു 700 കലാകാരികള്‍ അവതരിപ്പിക്കുന്ന മെഗാ തിരുവാതിരക്കളി അരങ്ങേറും. പള്ളിക്കര അമ്പലമൈതാനിയിലാണ് പരിപാടി. ലിംക ബുക്‌സ് ഓഫ് റെക്കോര്‍ഡ്‌സ് പ്രതീക്ഷയോടെയാണ് തിരുവാതിര അരങ്ങിലെത്തിക്കുന്നത്. 22 സ്ഥലങ്ങളിലായി കഴിഞ്ഞ മൂന്നുമാസം തിരുവാതിരകളി പരിശീലിപ്പിച്ചു. കെ.ജയശ്രീ, മായ കൈലാസ് നാഥ് എന്നീ നൃത്താധ്യാപികമാരുടെ ശിക്ഷണത്തിലാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്ന് ആറുമുതല്‍ 70 വയസ്സുവരെയുള്ള 700 കലാകാരികള്‍ ചുവടുവെക്കും.