കാസര്‍കോട്: ബാവിക്കര സ്വദേശി കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു. ബാവിക്കര അരമനപ്പടിയിലെ അബ്ദുല്‍ ഖാദര്‍ (60) ആണ് മരിച്ചത്. വ്യാഴാവ്ച രാവിലെ എട്ടുമണിയോടെയാണ് ഇയാളെ അവശനിലയില്‍ റെയില്‍വേ സ്‌റ്റേഷനിലെ ഒന്നാംപ്ലാറ്റ് ഫോമില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ റെയില്‍വേ പൊലീസും ആര്‍പിഎഫും ചേര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. റെയില്‍വേ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ബാവിക്കരയിലെ കെകെ മൊയ്തീന്‍ കുഞ്ഞിന്റെയും ആയിശയുടെ മകനാണ്. മറിയമ്മയാണ് ഭാര്യ. മക്കള്‍: അസറുദ്ദീന്‍, സാബിറ, സായിന, റംസീന. മരുമക്കള്‍: ഇക്ബാല്‍, ശിഹാബ്, സാജിദ്.