തെരുവ് നായയെ കണ്ട് ഭയന്നോടിയ 9 വയസ്സുകാരൻ കിണറ്റിൽ വീണു മരിച്ചു

കണ്ണൂർ: കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഭയന്നോടിയ കുട്ടിയ്ക്ക് കിണറ്റിൽ വീണ് ദാരുണാന്ത്യം. കണ്ണൂർ തുവ്വക്കുന്നിലെ മുഹമ്മദ്‌ ഫസൽ (9) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ തെരുവ് നായ അങ്ങോട്ട് ഓടിയെത്തുകയായിരുന്നു.ഇത് കണ്ട കുട്ടികൾ പലയിടത്തേക്കായി ചിതറിയോടി. എന്നാൽ, 7 മണിയായിട്ടും ഫസൽ വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ കുട്ടിയെ അന്വേഷിക്കുമ്പോഴാണ് കാണാതായ വിവരം അറിയുന്നത്. ഒപ്പം ഉണ്ടായിരുന്ന കുട്ടികളെല്ലാം വീട്ടിൽ എത്തിയിരുന്നു. അപ്പോഴാണ് കുട്ടികൾ നായ കടിക്കാൻ എത്തിയ വിവരം അറിയിച്ചത്. തുടർന്ന് വീട്ടുകാരും നാട്ടുകാരും പ്രദേശമാകെ കുട്ടിയെ തിരഞ്ഞു.ഇതിനൊടുവിലാണ് രാത്രി 8 മണിയോടെ കുട്ടിയെ സമീപത്തെ ആൾമറയില്ലാത്ത കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. അഗ്നിരക്ഷാ സേനയെത്തി മൃതദേഹം പുറത്തെടുത്തു. പിന്നീട് മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തൂവക്കുന്ന് ഗവ. എൽപി സ്കൂളിലെ 4-ാം ക്ലാസ് വിദ്യാർഥിയാണ്. ചേലക്കാട് മത്തത്തു ഉസ്മാന്റെയും ഫൗസിയയുടെയും മകനാണ്. സഹോദരി ആൽഫ ഫാത്തിമ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആരിക്കാടി ടോള്‍ ബൂത്തില്‍ വാഹന നിയന്ത്രണവും ഹമ്പ് നിര്‍മ്മാണവും: ക്ഷുഭിതരായ നാട്ടുകാര്‍ പ്രതികരിച്ചു; ടോള്‍ പിരിവു തുടങ്ങുന്നതുവരെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ ഉറപ്പ്
പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ കുമ്പളയില്‍ ലീഗിനു ഭൂരിപക്ഷം ലഭിച്ചാല്‍ ആരായിരിക്കും പ്രസിഡന്റ്? എ കെ ആരിഫോ, എം പി ഖാലിദോ? അതിനു പറ്റിയവര്‍ വേറെയുമുണ്ടെന്നും അവകാശവാദം; തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പേ കുമ്പളയില്‍ ആവേശത്തിര

You cannot copy content of this page