വ്യാപാരി വ്യവസായി ഏകോപന സമിതി സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട്ട് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് അധ്യക്ഷ വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യ മെച്ചേരി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബാബു കോട്ടയില്‍, പി.കെ. ബാപ്പുഹാജി, ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, ജില്ലാ വൈസ് പ്രസിഡന്റ് പി.പി. മുസ്തഫ, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് രേഖ മോഹന്‍ദാസ്, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് കെ.സത്യകുമാര്‍ പ്രസംഗിച്ചു. സിനിമ സംവിധായികയും നടിയുമായ ആദിത്യ ബേബിക്ക് അനുമോദനം, വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ തുകയായ 10 ലക്ഷം നല്‍കിയ നീലേശ്വരം യൂണിറ്റിനുള്ള അനുമോദനം, േ്രടഡേഴ്സ് ഫാമിലി വെല്‍ഫെയര്‍ ബെനിഫിറ്റ് സ്‌കീം ചെക്ക് വിതരണം എന്നിവ ചടങ്ങില്‍ നടന്നു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ സജി സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് എ.എ അസീസ് നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page