കൊച്ചി: കാസര്‍കോട്, പെരിയ, കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാല്‍, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ചുവര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട സിപിഎം നേതാക്കള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. മുന്‍ എം.എല്‍.എ.യും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, കെ.വി ഭാസ്‌കരന്‍ എന്നിവരാണ് അപ്പീല്‍ നല്‍കിയത്. വസ്തുതകള്‍ പരിശോധിക്കാതെയാണ് തങ്ങളെ ശിക്ഷിച്ചതെന്നും കുറ്റക്കാരായി കണ്ടെത്തിയ വകുപ്പുകള്‍ക്കപ്പുറത്തുള്ള ശിക്ഷയാണ് നല്‍കിയതെന്നും അപ്പീല്‍ ഹര്‍ജിയില്‍ പറഞ്ഞു. നാലു പേര്‍ക്കു ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് സിബിഐ കോടതി വിധി വന്നു ദിവസങ്ങള്‍ക്കകം അപ്പീല്‍ ഹര്‍ജി നല്‍കിയതെന്നാണ് സൂചന. മറ്റു എട്ടു പ്രതികളെ ഇരട്ട ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്.