ഡാളസിലെ ജ്വല്ലറി അടിച്ചു തകർത്തു കവർച്ച :പ്രതികൾക്ക് വേണ്ടി പോലീസ് തിരച്ചിൽ

Author : പി പി ചെറിയാൻ

ഡാലസ്: ഈസ്റ്റ് ഡാളസിൽ ജ്വല്ലറി ഒരു സംഘം അടിച്ചു തകർത്ത ശേഷംകവർച്ച ചെയ്തു. പ്രതികൾക്ക് വേണ്ടി പോലീസ് തിരച്ചിൽ ഊര്ജിതപ്പെടുത്തി.
ഗസ് തോമസ്‌സണിലെയും ഫെർഗൂസൺ റോഡിലെയും എൽ റാഞ്ചോ സൂപ്പർമെർകാഡോയ്ക്കുള്ളിലെ ജോയേരിയ പ്രിൻസെസയ ജ്വല്ലറിയാണ് അ ക്രമി സംഘം തകർത്തത്.

ജ്വല്ലറി ത കർത്ത നാലംഗ സംഘം 30 സെക്കൻഡിനുള്ളിൽ സ്വർണച്ചങ്ങല ഉൾപ്പെടെയുള്ള ആഭരണങ്ങൾ തട്ടിയെടുത്തത് സ്ഥലം വിട്ടു. . മോഷണം പോയ ഒരു ചെയിനിന് 15,000 ഡോളർ വിലവരുമെന്ന് കട ഉടമ പറഞ്ഞു.

മോഷ്ടാക്കളെന്നു സംശയിക്കുന്ന നാലുപേരിൽ മൂന്ന് പേർ മുഖംമൂടി ധരിച്ചിരുന്നു,അഞ്ചാം പ്രതി ലുക്ക്ഔ ട്ടായി പ്രവർത്തിക്കുന്നുണ്ടെന്ന് കാണിക്കുന്ന മറ്റൊരു വീഡിയോ ലഭിച്ചിട്ടുണ്ടെന്ന് സ്റ്റോർ ഉടമകൾ പറയുന്നു.

.

ക ഴിഞ്ഞ മാസം, ഹൂസ്റ്റണിലെ എൽ റാഞ്ചോ സൂപ്പർമെർകാഡോയ്ക്കുള്ളിലെ ഒരു ജ്വല്ലറിയും സമാനമായ രീതിയിൽ കവർച്ച ചെയ്തിരുന്നു..

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുണ്ടംകുഴിയില്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം അടിച്ച് പൊട്ടിച്ച സംഭവം: ജാമ്യമില്ലാ കേസെടുത്തതോടെ പ്രധാന അധ്യാപകന്‍ അവധിയില്‍ പോയി; നിര്‍ണ്ണായക തെളിവായ മെഡിക്കല്‍ റിപ്പോര്‍ട്ട് ശേഖരിക്കാന്‍ പൊലീസ് ശ്രമം തുടങ്ങി, സ്‌കൂളിലേയ്ക്ക് മാര്‍ച്ച് നടത്തുമെന്ന് മഹിളാ മോര്‍ച്ച
നീര്‍ച്ചാല്‍, ഏണിയാര്‍പ്പില്‍ തെരുവുനായയുടെ ആക്രമണ പരമ്പര; വീടിന്റെ സിറ്റൗട്ടില്‍ കളിക്കുകയായിരുന്ന മൂന്നുവയസുകാരി ഉള്‍പ്പെടെ 6 പേര്‍ക്ക് കടിയേറ്റു, നാട്ടുകാര്‍ ഭീതിയില്‍

You cannot copy content of this page