സിപിഎമ്മും ബിജെപിയും ചേര്‍ന്നു കമ്മ്യൂണിസ്റ്റ് ജനതാ പാര്‍ട്ടി രൂപീകരണത്തിലേക്ക്: വിഡി സതീശന്‍

തിരുവനന്തപുരം: സിപിഎമ്മും ബിജെപിയും ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് ജനതാപാര്‍ട്ടി രൂപപ്പെടുത്തുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പരിഹസിച്ചു. സിപിഎം, ബിജെപിയെയും ബിജെപി സിപിഎമ്മിനെയും കൊളുത്തിവലിച്ചു കൊണ്ടു പോവുകയാണ്. എങ്ങനെയായാലും ഇരു കൂട്ടരും ഒരു വഴിക്കാണ് പോക്കെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര മന്ത്രി നിധേഷ് റാണെയെക്കൊണ്ടു കേരളം മിനിപാക്കിസ്ഥാനാണെന്നു പറയിപ്പിച്ചതു സിപിഎമ്മാണെന്നു വിഡി സതീശന്‍ ചൂണ്ടിക്കാട്ടി. വയനാട്ടില്‍ പ്രിയങ്ക ജയിച്ചത് തീവ്രവാദികളായ മുസ്ലിംകള്‍ കോണ്‍ഗ്രസിന് പിന്നാലെ അണിനിരന്നത് കൊണ്ടാണെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ എ വിജയരാഘവനാണ് ആദ്യം പറഞ്ഞത്. അത് ഇന്ത്യ മുഴുവന്‍ അലയടിച്ചു. അതിന്റെ തുടര്‍ച്ചയായി കേരളം മിനി പാക്കിസ്ഥാനാണെന്ന് റാണെ പറഞ്ഞു. വിജയരാഘവന്‍ പറഞ്ഞു തുടങ്ങിയിടത്തു നിന്ന് ബിജെപി ഒരു പടി ചവിട്ടിക്കയറിയതേ ഉള്ളൂ. ബിജെപിയുടെ വഴിയാണ് സിപിഎം പിന്തുടരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവിയില്‍ കമ്മ്യൂണിസ്റ്റ് ജനതാപാര്‍ട്ടിക്കും ഇരു പാര്‍ട്ടികളും ചേര്‍ന്നു വഴിയൊരുക്കുന്നതിന്റെ ആദ്യ ലക്ഷണമാണിതെന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page