പ്രമുഖ പൂരക്കളി കലാകാരന്‍ രാഘവന്‍ പണിക്കര്‍ അന്തരിച്ചു; വിടവാങ്ങിയത് നാട്ടുകാരുടെ പ്രിയപ്പെട്ട സ്വത്ത് രാഘവന്‍

കാസര്‍കോട്: പ്രമുഖ പൂരക്കളി കലാകാരന്‍ ഉദുമ, കളനാട് തൊട്ടിയിലെ സി രാഘവന്‍ പണിക്കര്‍ (86) അന്തരിച്ചു. കാടകം, ചന്ദനടുക്കം, ചീരുംബാ ഭഗവതി ക്ഷേത്രം, കാഞ്ഞങ്ങാട്, ലക്ഷ്മി നഗര്‍ തെരുവില്‍ കഴകം എന്നിവിടങ്ങളില്‍ പൂരക്കളി പണിക്കരായിരുന്നു. നിലവില്‍ കീഴൂര്‍ കളരി അമ്പലം പൂരക്കളി പണിക്കരാണ്. ഉദുമ, വെള്ളികുന്ന് കിഴക്കേക്കര ചൂളിയാര്‍ ഭഗവതി ക്ഷേത്രത്തിലെ പൂരക്കളി സംഘത്തിലൂടെയാണ് അനുഷ്ഠാന കലാരംഗത്ത് എത്തിയത്. പിതാവായ സി.രാമന്‍ പണിക്കര്‍ ദീര്‍ഘകാലം ഇതേ ക്ഷേത്രത്തില്‍ പൂരക്കളി പണിക്കരായിരുന്നു. നെയ്തു രംഗത്ത് പ്രഗത്ഭനായിരുന്ന രാഘവന്‍ പണിക്കര്‍ അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായിരുന്നു. ഉദുമ മണ്ഡലം കമ്മിറ്റിയില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടിയിലും കോണ്‍ഗ്രസ് എസിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോളിയടുക്കത്തെ ഹോമിയോ ആസ്പത്രി ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൊണ്ടുവരുന്നതിന് പ്രയത്നിച്ചിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് രംഗത്തും സജീവമായിരുന്നതിനാല്‍ നാട്ടുകാര്‍ സ്നേഹപൂര്‍വ്വം സ്വത്ത് രാഘവന്‍ എന്നാണ് വിളിച്ചിരുന്നത്. പരേതയായ കീഴൂരിലെ മാണിയമ്മയാണ് മാതാവ്. ഭാര്യ; ടി.വി ലീല (റിട്ട. ജീവനക്കാരി ചന്ദ്രഗിരി ഹൈസ്‌കൂള്‍). മക്കള്‍: സി അരവിന്ദന്‍ കളനാട് (കുവൈത്ത്), സി അനിത രാജന്‍, അജിത്ത് സി കളനാട് (റിട്ട. അധ്യാപകന്‍, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് സ്റ്റേറ്റ് കമ്മീഷണര്‍), സി അമൃത ഉമേഷ് (ഇന്‍ഷുറന്‍സ് ഏജന്റ്), പരേതനായ സി അശോകന്‍ ടൈലര്‍. മരുമക്കള്‍: രാജന്‍ കെ. കളനാട് (ജില്ലാ ആശുപത്രി), ഉമേഷ് നീലേശ്വരം (അബുദാബി), ജിഷ അശോകന്‍ (വെള്ളൂര്‍), സുമ അരവിന്ദന്‍, ജിജി സുധാകരന്‍ (ഹെഡ് ക്ലര്‍ക്ക് പിഡബ്ല്യുഡി കാസര്‍കോട്). സഹോദരങ്ങള്‍: പരേതരായ കൃഷ്ണന്‍ പണിക്കര്‍ (വെള്ളിക്കുന്ന്), കോരന്‍ കാരണവര്‍ (കീഴൂര്‍) പാട്ടി (കാടകം), കുമ്പ (തൊട്ടിയില്‍), ചിരുത, മാധവി, നാരായണന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page