കൊലയാളി പാര്‍ട്ടി കോണ്‍ഗ്രസ്; പെരിയ കേസില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് എ കെ ബാലന്‍

കൊച്ചി: കൊലയാളി പാര്‍ട്ടിയാരാണെന്ന് ജനങ്ങള്‍ക്കു വ്യക്തമായി അറിയാമെന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്‍. പെരിയ കേസില്‍ പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ല. കൊല നടന്നത്
സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടയല്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ശക്തമായ നിലപാടാണ് പൊലീസ് സ്വീകരിച്ചത്. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. കേരള പൊലീസിന്റെ അന്വേഷണത്തിന്റെ തുടര്‍ച്ചയാണു സിബിഐ നടത്തിയത്. ഒരു കോണ്‍ഗ്രസ്‌കാരന്‍ മറ്റൊരു കോണ്‍ഗ്രസുകാരനെ കൊല്ലാന്‍ യാതൊരു മടിയും കാണിക്കാത്ത ക്രിമിനല്‍ പാര്‍ട്ടിയാരാണെന്ന് കേരളം കണ്ടതാണെന്ന് എ.കെ.ബാലന്‍ പറഞ്ഞു. അതേസമയം വിധി വന്നിട്ട് പ്രതികരിക്കാമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അറിയിച്ചു. വിധി ഭാഗികമായിട്ടേ വന്നിട്ടുള്ളൂ, എല്ലാം കൂടി വന്നിട്ട് പറയാമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആദ്യം ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സി ബി ഐ ഏറ്റെടുക്കുകയായിരുന്നു. സി ബി ഐ പ്രതി ചേര്‍ത്ത 10 പേരില്‍ 6 പേരെ കോടതി കുറ്റവിമുക്തരാക്കി. പ്രതികള്‍ക്കുള്ള ശിക്ഷ ജനുവരി 3 ന് വിധിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page