കാസര്‍കോട്: ബൈക്കിലെത്തി ചന്ദ്രഗിരി പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയ ആളെ കണ്ടെത്താനായില്ല. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ശനിയാഴ്ചയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ചൂരി മീപ്പുഗിരി സ്വദേശിയും മോട്ടോര്‍ സൈക്കിള്‍ വര്‍ക്ക്‌ഷോപ്പ് ഉടമയുമായ ഗിരീഷാ(49)ണ് പുഴയിലേക്ക് ചാടിയത്. സഞ്ചരിച്ച ബൈക്കും ബൈക്കിന്റെ താക്കോലും പഴ്‌സും ചെരിപ്പും പാലത്തിന് മുകളില്‍ ഉപേക്ഷിച്ച ശേഷമാണ് ഗിരീഷ് പുഴയിലേക്ക് ചാടിയത്. വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. അസിസ്റ്റന്റ്‌റ് സ്റ്റേഷന്‍ ഓഫീസര്‍ എം.കെ.രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഡിങ്കിയും സ്‌കൂബയും ഉപയോഗിച്ചാണ് പുഴയില്‍ തിരച്ചില്‍ നടത്തുന്നത്. ചന്ദ്രഗിരിപ്പാലത്തിനും റെയില്‍വേ പാലത്തിനും ഇടയിലുള്ള പുഴയിലാണ് സംഘം തെരച്ചില്‍ നടത്തുന്നത്. ടൗണ്‍ പൊലീസും നാട്ടുകാരും സ്ഥലത്തുണ്ട്. അതേസമയം
ചന്ദ്രഗിരി പാലം സൂയിസൈഡ് പോയന്റ് ആയി മാറിയിരിക്കുകയാണെന്നും ചന്ദ്രഗിരി പാലത്തിന് കൈവരിയുടെ മുകളിലായി സുരക്ഷാ വേലി നിര്‍മ്മിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ബി ജെ പി ജില്ലാ അധ്യക്ഷന്‍ രവീശ തന്ത്രി കുണ്ടാര്‍ പ്രതികരിച്ചു. ചന്ദ്രഗിരിപാലത്തിന്റെ താഴെ ഭാഗം മദ്യപാനികളുടെയും ലഹരി ഉപയോഗിക്കുന്നവരുടെ ഇടമായി മാറിയിരിക്കുകയാണ്. ഇത് നിയന്ത്രിക്കുന്നതിന് സിസിടിവി സ്ഥാപിക്കാന്‍ നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.