ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ കര്‍ഷകനെ തലയ്ക്കടിച്ചു കൊന്നു; പൊലീസിന്റെ തന്ത്രപരമായ അന്വേഷണത്തില്‍ മകന്‍ അറസ്റ്റില്‍

മടിക്കേരി: ഇന്‍ഷുറന്‍സ് തുക കിട്ടാനായി പിതാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍. മടിക്കേരി, പെരിയപട്ടണത്തെ പാണ്ഡു (28) വിനെയാണ് ബൈലുകുപ്പപൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പിതാവ് അണ്ണപ്പ (55) ഡിസംബര്‍ 25നാണ് കൊല്ലപ്പെട്ടത്. വീട്ടില്‍നിന്ന് കൃഷിയിടത്തിലേക്ക് പോകുന്ന വഴിയിലുള്ള കാടിനകത്താണ് അണ്ണപ്പയുടെ മൃതദേഹം കാണപ്പെട്ടത്. പിതാവിനെ ആരോ കൊലപ്പെടുത്തി മൃതദേഹം കാട്ടില്‍ തള്ളിയെന്ന് കാണിച്ച് മകന്‍ തന്നെയാണ് വിവരം പൊലീസ് സ്റ്റേഷനിലെത്തി പറഞ്ഞത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകത്തിന് പിന്നില്‍ വീടുമായി അടുത്ത ബന്ധമുള്ള ആരെങ്കിലും ആയിരിക്കും എന്ന സംശയം ഉയര്‍ന്നു. തുടര്‍ന്നു മകന്‍ പാണ്ഡുവിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. അണ്ണപ്പയും മകനും കൃഷിയിടത്തിലേക്ക് ഒന്നിച്ച് നടന്നു പോകുന്നതിനിടയിലായിരുന്നു കൊലപാതകം. പിന്നാലെ നടക്കുകയായിരുന്ന പാണ്ഡു മരവടിയെടുത്ത് പിതാവിന്റെ തലയുടെ പിന്‍ഭാഗത്ത് അടിച്ചു കൊല്ലുകയായിരുന്നു. ശേഷം മൃതദേഹം കാട്ടിലേക്ക് വലിച്ചിഴച്ച് എത്തിക്കുകയായിരുന്നു. അണ്ണപ്പ പത്തുലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്നു. ഈ തുക ലഭിക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പാണ്ഡു മൊഴി നല്‍കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page