മൂന്നു മക്കളുടെ മാതാവായ 30 കാരി ഏഴാം ക്ലാസ് വിദ്യാർത്ഥിയായ 15 കാരനെ കല്യാണം കഴിച്ചു !

പാട് ന : മൂന്നു മക്കളുടെ മാതാവായ 30 കാരി ഏഴാം ക്ലാസ് വിദ്യാർത്ഥിയായ 15 കാരനെ പ്രേമിച്ചു കല്യാണം കഴിച്ചു. ‘ബിഹാറിലെ വൈശാലി സ്വദേശിയായ സീമയാണ് തൻ്റെ നാട്ടുകാരനായ 15 കാരനെ കല്യാണം കഴിച്ചത്. വിവാഹവീഡിയോകളും വാർത്തകളും സാമൂഹ്യമാധ്യമങ്ങളിൽ കൊടുങ്കാറ്റടിച്ചു. വീഡിയോ കണ്ട ചിലർ ലജ്ജിച്ച്
അയ്യേ എന്ന് പറഞ്ഞു നാണം പ്രകടിപ്പിച്ചു. ചിലർ അമ്പരന്നു. അയ്യോ എന്നു വിലപിച്ചു.
സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച കല്യാണ വീ ഡിയോയിൽ വരണമാല്യമണിഞ്ഞു സീമയും അവരുടെ കുഞ്ഞൻ ഭർത്താവും നിൽക്കുന്നതു കണ്ട ചില കാണികൾ നെറ്റി ചുളിച്ചു. ചിലർ ആകാംക്ഷയോടെ അതിൽ നോക്കിയിരുന്നു. ചിലർ വിമർശിച്ചു. സമൂഹത്തിൽ ഇനി എന്തൊക്കെയാണു സംഭവിക്കാൻ പോവുന്നതെന്നു മറു ചിലർ അമ്പരന്നു. സമൂഹത്തിൻ്റെ പ്രതികരണവും ഉത്ക്കണ്ഠയും സൗമ്യമായി കേട്ടു നിന്ന സീമ നിഷ്ക്കളങ്കയായി എല്ലാവരോടുമായി പറഞ്ഞു :” ഞങ്ങൾ പ്രേമത്തിലായിരുന്നു. പ്രേമം മൂത്തപ്പോൾ ഞങ്ങൾ കല്യാണം കഴിച്ചു. അതു തെറ്റാണോ? എന്താണ് അതിലെ തെറ്റ്?”
അതും ശരിയല്ലേ ,എന്ന് ചിലർ സംശയിച്ചു .സീമ മനസ്സു തുറന്നതു കേട്ട് ചിലർ പല്ലു കടിച്ചു: ഒന്നുമല്ലെങ്കിലും ആ ചെറുക്കൻ്റെ പ്രായവും വിദ്യാഭ്യാസമെങ്കിലും പരിഗണിക്കേണ്ടതായിരുന്നില്ലേ എന്നു മറ്റു ചിലർ സഹതപിച്ചു. ചെറുക്കൻ ഏഴാംതരം കഴിയുന്നതു വരെ കാത്തിരിക്കാൻ പോലും തയ്യാറാകാതെ തിരിക്കിട്ടു കല്യാണം കഴിച്ചതിനെ നേരിട്ടു വിമർശിച്ച ഒരു പത്ര പ്രവർത്തകനെ സീമ സൗഹാർദ്ദമായി അടുത്തേക്കു വിളിച്ചു . എന്നിട്ട് ചുട്ട അടി കൊടുത്തു വിട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page