സമകാലിക സിനിമകള്‍ സംസ്‌കാരശൂന്യം: ജി സുധാകരന്‍

ആലപ്പുഴ: സമകാലിക സിനിമകള്‍ സംസ്‌കാരശൂന്യങ്ങളാണെന്നു സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരന്‍ പറഞ്ഞു. സിനിമാതാരങ്ങള്‍ ഓവറായി അഭിനയിക്കുന്നു. അവരെ ചുറ്റിപ്പറ്റി രൂപപ്പെടുന്ന ആരാധകവൃന്ദവും മൂല്യരഹിതരാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
അതിനിശിതമായ സാമൂഹ്യ വിമര്‍ശനത്തിലൂടെയല്ലാതെ കേരളം നന്നാവാന്‍ പോവുന്നില്ല. സംസ്ഥാനത്ത് അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന ഒരു സമൂഹം വളര്‍ന്നു കൊണ്ടിരിക്കുന്നു. ഒരു തെറ്റ് സംഘം ചേര്‍ന്നു പറഞ്ഞാല്‍ അതു തെറ്റാണെന്നു പറയാന്‍ പാടില്ലാത്ത സ്ഥിതിവിശേഷവും ശക്തമാവുന്നുണ്ട്. ഇതുമൂലം തെറ്റു ശരിയായി മാറിക്കൊണ്ടിരിക്കുന്നു. ഇതിനെതിരെ രൂക്ഷമായ സാമൂഹിക വിമര്‍ശനമുണ്ടാവണം-അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ സിനിമകളൊക്കെ തുടങ്ങുന്നതു മദ്യപാനത്തോടെയാണ്. അതിലൊക്കെ എന്തു സന്ദേശമാണു സമൂഹത്തിനുള്ളതെന്ന് അദ്ദേഹം ആരാഞ്ഞു. മൂല്യമുള്ള സിനിമകള്‍ ഉണ്ടാവുന്നില്ല-അദ്ദേഹം സഹതപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page