വയനാട്ടില്‍ കോണ്‍ഗ്രസ് ജയിച്ചത് വര്‍ഗീയ വോട്ടുകൊണ്ടുതന്നെ: ഗോവിന്ദന്‍, അത് നേര്: പി.കെ ശ്രീമതി

തിരു: വയനാടു ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ കോണ്‍ഗ്രസ് ജയിച്ചതു വര്‍ഗീയ വോട്ട് വാങ്ങിയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു.
എ. വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശം മുസ്ലിം സമുദായത്തിനെതിരാണെന്ന് എങ്ങനെയാണ് പറയാനാവുകയെന്ന് അദ്ദേഹം ആരാഞ്ഞു. മഹാഭൂരിപക്ഷം മുസ്ലിം സമുദായാംഗങ്ങളും മതേതര സ്വഭാവമുള്ളവരാണ്. കോണ്‍ഗ്രസ്, എസ്ഡിപിഐയുടെയും ജമാഅത്ത് ഇസ്ലാമിയുടെയും സഖ്യകക്ഷിയാണെന്നു അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
ജമാഅത്ത് ഇസ്ലാമിയെ വിമര്‍ശിച്ചാല്‍ അതു മുസ്ലിം വിമര്‍ശനമല്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ലീഗ് വര്‍ഗീയ കക്ഷിയാണെന്നു പറഞ്ഞിട്ടേ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
വിജയരാഘവന്‍ പറഞ്ഞതു നേരാണെന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ ശ്രീമതിയും അഭിപ്രായപ്പെട്ടു. വര്‍ഗീയ വാദികളുമായി ചങ്ങാത്തമുണ്ടാക്കിയാണ് തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത്. അതേ സമയം സിപിഎം ഹിന്ദു-മുസ്ലിം വര്‍ഗീയവാദികള്‍ക്കെതിരാണെന്നും ശ്രീമതി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page