ഷെഫീഖ് വധശ്രമക്കേസ്; പിതാവ് ഷെരീഫിന് ഏഴു വര്‍ഷവും രണ്ടാനമ്മ അനീഷയ്ക്ക് 10 വര്‍ഷവും തടവ്; ഷെരീഫിന് 50,000 രൂപ പിഴ

ഇടുക്കി: കുമളിയില്‍ അഞ്ച് വയസുകാരന്‍ ഷെഫീഖിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച
കേസില്‍ ഒന്നാം പ്രതിയായ ഷെഫീഖിന്റെ പിതാവ് ഷെരീഫിന് കോടതി ഏഴു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. കേസിലെ രണ്ടാം പ്രതിയായ രണ്ടാനമ്മ അനീഷ 10 വര്‍ഷം തടവു അനുഭവിക്കണം. ഷെരീഫിനു 50000 രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്. ഇടുക്കി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണു ശിക്ഷ വിധിച്ചത്. ഷെഫീഖിനെ പട്ടിണിക്കിട്ടും മര്‍ദിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. 11 വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
2013 ജൂലൈ 15നു ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് ഗുരുതര നിലയിലായ അഞ്ചുവയസ്സുകാരനായിരുന്ന കുഞ്ഞിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇപ്പോള്‍ 17 വയസുള്ള ഷെഫീഖിനെ പരിചരിക്കുന്നത് നഴ്സായ രാഗിണിയാണ്. ഷെഫീക്കിന് നീതി കിട്ടിയെന്ന് ഷെഫീക്കിനെ കഴിഞ്ഞ 11 വര്‍ഷമായി പരിചരിക്കുന്ന നഴ്സ് രാഗിണി പറഞ്ഞു. ദൃക്സാക്ഷികളില്ലാതിരുന്ന കേസില്‍ മെഡിക്കല്‍ തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണു ശിക്ഷിച്ചത്.
വര്‍ഷങ്ങള്‍ നീണ്ട ചികിത്സയ്ക്കു ശേഷമാണു ഷെഫീഖ് സാധാരണ നിലയിലെത്തിയത്. എങ്കിലും തലച്ചോറിനേറ്റ ആഘാതം കുട്ടിയുടെ മാനസിക വളര്‍ച്ചയെ സാരമായി ബാധിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page