നുള്ളിപ്പാടിക്കടുത്തു ഓട്ടോ തടഞ്ഞു നിറുത്തി ഡ്രൈവറെ മർദിച്ചു ;സംയുക്ത സമര സമിതി പ്രതിഷേധ പ്രകടനം നടത്തി

കാസർകോട്: നുള്ളിപ്പാടിക്കടുത്ത് ഓട്ടോറിക്ഷ തടഞ്ഞു നിർത്തി ബൈക്ക് യാത്രക്കാരൻ ഓട്ടോ ഡ്രൈവർ ആദമിനെ ക്രൂരമായി മർദ്ദിക്കുകയും ഓട്ടോറിക്ഷ തല്ലി തകർക്കുകയും ചെയ്തു.സംഭവത്തിൽ പ്രതിഷേധിച്ചു സംയുക്ത തൊഴിലാളി സമരസമിതി നഗരത്തിൽ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി. ഓട്ടോ തൊഴിലാളി യൂണിയൻ ജില്ലാ ജോയിൻ്റ് സെക്രട്ടറി എ.ആർ ധന്യവാദ് ഉദ്ഘാടനം ചെയ്തു. എസ് ടി യു സംസ്ഥാന കമ്മിറ്റി അംഗം സുബൈർ.ഐ എൻ ടി യു സി മണ്ഡലം പ്രസിഡണ്ട് സി ജെ ടോണി . കേശവ. ഷാഫി , എൻ.രാമൻ പ്രസംഗിച്ചു , ബി എം എസ് ജില്ലാ സെക്രട്ടറി വിശ്വനാഥ ഷെട്ടി സ്വാഗതം പറഞ്ഞു.
ഖലീൽ, ഹരീന്ദ്രൻ , ഉമേഷന്‍ ബി എം എസ് അശോകൻ പെരുമ്പള ബാബു യാക്കൂബ് നേതൃത്വം നൽകി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page