എസ്.കെ.എസ്.എസ്.എഫ് ജില്ലാ സര്‍ഗലയം: കാസര്‍കോട് ജേതാക്കളായി

നെല്ലിക്കട്ട: എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി നെല്ലിക്കട്ട (ഇമാം ഗസ്സാലിനഗര്‍) സുഗന്ദസാഗരത്തില്‍ നടത്തിയ ജില്ലാ സര്‍ഗലയത്തിലെ ഇസ് ലാമിക കലാ, സാഹിത്യ മത്സരത്തില്‍ ജനറല്‍ വിഭാഗത്തില്‍ കാസര്‍കോട് മേഖലയ്ക്ക് കിരീടം. 340 പോയിന്റ് നേടിയാണ് കാസര്‍കോട് മേഖല ചാംപ്യന്മാരായത്. 308
പോയിന്റ് നേടിയ തൃക്കരിപ്പൂര്‍ മേഖല രണ്ടാം സ്ഥാനവും307 പോയിന്റോടെ പെരുമ്പട്ട മേഖല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനം സമസ്ത ജില്ലാ മുശാവറ അംഗവും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ട്രഷററുമായ ഇ.പി ഹംസത്തു സഅദി ഉദ്ഘാടനം ചെയ്തു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സുബൈര്‍ അല്‍ ഖാസിമി പടന്ന അധ്യക്ഷനായി. ഫസല്‍ തങ്ങള്‍ പ്രാര്‍ഥന നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര ആമുഖ ഭാഷണം നടത്തി. ട്രഷറര്‍ സഈദ് അസ്അദി പുഞ്ചാവി, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, സംസ്ഥാന വൈസ് പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന, സംസ്ഥാന സമിതി അംഗം ഫാറൂഖ് ദാരിമി, സിദ്ദീഖ് ബെളിഞ്ചം, സ്വാഗത സംഘം ചെയര്‍മാന്‍ വൈ.അബ്ദുല്ല കുഞ്ഞി എതിര്‍ത്തോട്സംസാരിച്ചു. ജനറല്‍ വിഭാഗം ഓവറോള്‍ ട്രോഫി വൈ. അബ്ദുല്ല കുഞ്ഞി, ത്വലബ വിഭാഗം ഓവറോള്‍ ട്രോഫി ഹര്‍ഷാദ് ബേര്‍ക്ക, സഹ്‌റ വിഭാഗം ഓവറോള്‍ ട്രോഫി സുലൈമാന്‍ നെല്ലിക്കട്ട എന്നിവര്‍ യഥാക്രമം വിതരണം ചെയ്തു. സമാപന സമ്മേളനത്തോടൊപ്പം മന്‍സൂര്‍ പുത്തനത്താണിയുടെ നേതൃത്വത്തില്‍ ഇഷ്‌ഖേ – മജ്‌ലിസും നടന്നു.
സ്വാഗത സംഘം മുഖ്യരക്ഷാധികരി അബ്ദുല്ലകുഞ്ഞി ഹാജി ബേര്‍ക്ക, ഭാരവാഹികളായ എന്‍.എ അബ്ദുല്‍ ഖാദര്‍ നെല്ലിക്കട്ട, മൂസ മൗലവി സാലത്തടുക്ക, ഹുസൈന്‍ ബേര്‍ക്ക, ഹനീഫ് അല്‍ അമീന്‍, ഇബ്രാഹിം നെല്ലിക്കട്ട, സത്താര്‍ ബേര്‍ക്ക, പി.കെ അബ്ദു റഹ്‌മാന്‍, മീഡിയ ജനറല്‍ കണ്‍വീനര്‍ ഹമീദ് കുണിയ,
ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, ഹംസ ഹാജി പള്ളിപ്പുഴ, മുബാറക് ഹസൈനാര്‍ ഹാജി,
ഹാഷിം ദാരിമി ദേലംപാടി, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പള്ളംകോട്, റഷീദ് ബെളിഞ്ചം,
നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം, നൗശാദ് ചെങ്കള, എ.കെ ആരിഫ് സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page