വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ നടപടി വരുന്നു; സീറ്റുബെല്‍റ്റും ഹെല്‍മറ്റും ധരിച്ചില്ലെങ്കില്‍ പിടിവീഴും, എ.ഐ ക്യാമറകള്‍ ഇല്ലാത്ത സ്ഥലങ്ങള്‍ ക്യാമറ സ്ഥാപിക്കും, അപകട മേഖലകളില്‍ എം.വി.ഡി, പൊലീസ് പരിശോധന കര്‍ശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന അപകടങ്ങള്‍ കുറയ്ക്കുന്നതിനു കര്‍ശന നടപടികള്‍ വരുന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപി തിങ്കളാഴ്ച വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ യോഗം തീരുമാനിച്ചു. അപകടസാധ്യതാ മേഖലകളില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ പൊലീസ്, എംവിഡി വകുപ്പുകള്‍ പരിശോധന നടത്തും.
അമിത വേഗതയും ട്രാഫിക് നിയമലംഘനങ്ങളും തടയുന്നതിന് വാഹന പരിശോധന കര്‍ശനമാക്കും. ഹൈവെ പട്രോളിംഗ് ശക്തമാക്കും.
നിലവില്‍ എ.ഐ ക്യാമറകള്‍ ഇല്ലാത്ത അപകട സാധ്യതാ പ്രദേശങ്ങളില്‍ പുതിയ ക്യാമറകള്‍ സ്ഥാപിക്കുവാനും യോഗത്തില്‍ തീരുമാനമായി. മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും തീരുമാനമായി. അപകട കാരണങ്ങളെ കുറിച്ച് പഠിക്കുവാന്‍ ട്രാഫിക് ഐജിയെ യോഗം ചുമതലപ്പെടുത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page