ശ്രീലക്ഷ്മി; ചീമേനിയിലെ ആദ്യ സിവില്‍ സര്‍വീസുകാരി

കാസർകോട്: ചീമേനിയിലെ ആദ്യ സിവില്‍ സര്‍വീസുകാരിയായി നാടിന് അഭിമാനമായി മാറിയിരിക്കുകയാണ് ശ്രീലക്ഷ്മി. സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ച ശ്രീലക്ഷ്മിക്ക് ഇന്ത്യന്‍ റെയില്‍വേ മാനേജ്‌മെന്റ് സര്‍വീസ് ഓഫീസര്‍ (എ ഗ്രേഡ്) ആയി നിയമനം ലഭിച്ചു. മുംബൈ യൂണിവേഴ്‌സിറ്റിയിലെ രാമറാവു ആദിക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എന്‍ജിനീയറിങ് ഇന്‍സ്ട്രുമെന്റേഷനിലാണ് ശ്രീലക്ഷ്മി ബിരുദം നേടിയത്. രണ്ടാം ക്ലാസുവരെ ഉർസിലിൻ സീനിയർ സെക്കന്ററി സ്‌കൂൾ കണ്ണൂരും, പത്തുവരെ പ്രസൻ്റേഷൻ കോൺവെന്റ് സ്കൂ‌ൾ മുംബൈയിലും, പ്ലസ് ടു വരെ സെൻ്റ് ജോസഫ് മുംബൈയിലും എഞ്ചിനീയറിങ് (ഇൻസ് ടുമെൻറേഷൻ)ആർ. ആർ. എ. ഐ. ടി മുംബൈയിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം നാലു വർഷത്തെ യു പി എ സ് സി കഠിന പ്രയത്നത്തി നൊടുവിലാണ് ശ്രീലക്ഷ്മി ഈ വിജയം നേടിയത്. ചീമേനിയിൽ നിന്ന് ആദ്യമായാണ് ഒരാൾ സിവിൽ സർവീസിൽ ഇത്ര ഉയർന്ന പദവിയിൽ എത്തുന്നത്.
രാംകുമാർ ബ്ലാത്തൂരിന്റെയും ജയശ്രീയുടെയും മകളാണ്. ശ്രീനിധി സഹോദരിയാണ്. കണ്ണൂര്‍ അഡിഷണല്‍ എസ്പി കെ വി വേണുഗോപാലിന്റെ സഹോദരിയുടെ മകള്‍ കൂടിയാണ് ശ്രീലക്ഷ്മി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ശസ്ത്രക്രിയക്കിടയില്‍ കുട്ടിയുടെ മരണം: ഇയാസിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് മാറ്റി; ജനറല്‍ ആശുപത്രിയിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്, കനത്ത പൊലീസ് സുരക്ഷ
Scroll to top

You cannot copy content of this page