കടക്കു കാവലായി പ്രാവുകള്‍: കുമ്പള മാര്‍ക്കറ്റ് റോഡിലെ സിഎം സ്റ്റോറിനു മുന്‍പില്‍ കൗതുക കാഴ്ച

കുമ്പള: കടക്കു കാവലായി പ്രാവുകള്‍. കാവലിരിക്കുന്ന പ്രാവുകള്‍ക്കു രാവിലെ കടയിലെത്തുന്ന കടയുടമ കുമ്പള മത്സ്യമാര്‍ക്കറ്റ് റോഡിലെ സിഎം സ്റ്റോര്‍ ഉടമ പെര്‍വാഡ് സ്വദേശി കുഞ്ഞഹമ്മദ് പ്രഭാത ഭക്ഷണം നല്‍കി സന്തോഷിപ്പിച്ചു വിടുന്നു. ദിവസവും കട തുറക്കുമ്പോളുള്ള പ്രാവിന്‍ കൂട്ടങ്ങളുടെ സന്തോഷ പ്രകടനങ്ങള്‍ കുഞ്ഞഹമ്മദും, ജോലിക്കാരായ അഷ്‌റഫും,സമദും മതിവരുവോളം ആസ്വദിക്കുന്നു.
രാവിലെ 6 മണിയാവുമ്പോള്‍ പലചരക്കു കട തുറക്കും. അപ്പോള്‍ പ്രഭാത ഭക്ഷണവും കാത്ത് പ്രാതലിനായി പ്രാവുകള്‍ കൂട്ടമായി സിഎം സ്റ്റോറിന് മുന്നില്‍ ഇരിക്കും. ദിവസേന അമ്പതിനും നൂറിനും ഇടയില്‍ പ്രാവുകള്‍ കൂട്ടങ്ങളായാണ് ഇവിടെ എത്തുന്നത്. ഗോതമ്പും ചുവന്ന പയറുമാണ് പ്രാവുകളുടെ ഇഷ്ട ആഹാരം.അത് മതിയാവോളം കുഞ്ഞഹമ്മദ് നല്‍കും. ഇത് ഇന്നോ, ഇന്നലെയോ തുടങ്ങിയതല്ല, കുറേ വര്‍ഷങ്ങളായി ഇതു കുഞ്ഞഹമ്മദിന്റെ നിഷ്ഠയാണ്. പ്രാവുകളോടുള്ള ഇഷ്ടത്തിനു ചിലവൊന്നും കുഞ്ഞഹമ്മദിന് പ്രശ്‌നമേ അല്ല.
7.30 ആകുമ്പോഴേക്കും ടൗണുകള്‍ ഉണരും. മത്സ്യത്തൊഴിലാളികളൊക്കെ മീന്‍ കൊട്ടയുമായി കടകളുടെ മുന്നില്‍ വന്നിരിക്കും.പിന്നെ പ്രാവുകളെ കാണില്ല. അവ പറന്നുയരും. രാവിലത്തെ പ്രാതലിന് മാത്രമായി എത്തുന്നതാണ് ഈ പ്രാവിന്‍ കൂട്ടങ്ങള്‍. രാവിലെ ടൗണില്‍ എത്തുന്നവര്‍ക്ക് ഇത് കൗതുക കാഴ്ചയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ശസ്ത്രക്രിയക്കിടയില്‍ കുട്ടിയുടെ മരണം: ഇയാസിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് മാറ്റി; ജനറല്‍ ആശുപത്രിയിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്, കനത്ത പൊലീസ് സുരക്ഷ
Scroll to top

You cannot copy content of this page