ജനമൈത്രി ട്രോമാകെയര്‍ വളണ്ടിയര്‍ ശിവപ്രസാദിന് ജില്ലാ പൊലീസ് മേധാവിയുടെ പ്രശംസാപത്രം

കാസര്‍കോട്: ജനമൈത്രി ട്രോമാകെയര്‍ വളണ്ടിയര്‍ നീലേശ്വരം, പള്ളിക്കരയിലെ വി.വി ശിവപ്രസാദിനെ ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ പ്രശംസാപത്രം നല്‍കി അനുമോദിച്ചു. ജനമൈത്രി ട്രോമാകെയര്‍ വളണ്ടിയര്‍, സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ എന്നീ നിലകളില്‍ ശിവപ്രസാദ് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നു ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അഡീഷണല്‍ എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എം സുനില്‍ കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page