ദാറുല്‍ ഹുദാ റൂബി ജൂബിലി; സമ്മേളന പ്രചരണ യാത്ര മഞ്ചേശ്വരത്തു നിന്ന് പ്രയാണം തുടങ്ങി

കാസര്‍കോട്: ദാറുല്‍ ഹുദാ 40-ാം വാര്‍ഷിക റൂബി ജൂബിലിയുടെ ഭാഗമായുള്ള സമ്മേളന പ്രചരണ യാത്ര മഞ്ചേശ്വരത്തു നിന്ന് പ്രയാണം തുടങ്ങി. ഉദ്യാവാര്‍ ജുമാ മസ്ജിദിലെ മഖാം സിയാറത്തോടുകൂടി സയ്യിദ് സൈഫുള്ള തങ്ങള്‍ ഉദ്യാവാര്‍ പ്രചരണ യാത്രയുടെ പതാക കൈമാറി. കുമ്പള ബസ് സ്റ്റാന്റ് പരിസരം, ഇമാം ശാഫി അക്കാദമി, ബദിയടുക്ക ടൗണ്‍, കണ്ണിയത്ത് ഇസ്ലാമിക് അക്കാദമി, ചെര്‍ക്കള ടൗണ്‍ എന്നിവിടങ്ങളിലെ പര്യടനങ്ങള്‍ക്ക് ശേഷം വ്യാഴാഴ്ച വൈകീട്ട് തളങ്കര മാലിക് ദീനാര്‍ ജംഗ്ഷനില്‍ യാത്ര സമാപിക്കും. നാലുമണിക്ക് മാലിക് ദീനാര്‍ വിദ്യാര്‍ഥികളുടെ റാലിയോടെ പ്രചരണ യാത്ര തളങ്കര മാലിക് ദീനാര്‍ ജംഗ്ഷനില്‍ എത്തും. തുടര്‍ന്ന് ആറിന് നടക്കുന്ന സമാപന പരിപാടിയില്‍ ത്വാഖാ അഹമ്മദ് മൗലവി, അബ്ദുല്‍ മജീദ് ബാഖവി, നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം തുടങ്ങിയവര്‍ സംബന്ധിക്കും. വെള്ളിയാഴ്ച രാവിലെ ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സില്‍ നിന്ന് യാത്ര തുടങ്ങും. വൈകീട്ട് കാഞ്ഞങ്ങാട് പുതിയ കോട്ടയില്‍ സമാപിക്കും. ശനിയാഴ്ച വൈകീട്ട് തൃക്കരിപ്പൂരിലാണ് ജില്ലയിലെ പര്യടനം അവസാനിക്കുന്നത്. തുടര്‍ന്ന് ഞായറാഴ്ച കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page