അഭ്യാസ പ്രകടനത്തിനിടയില്‍ പുത്തന്‍ താര്‍ ജീപ്പ് കത്തി നശിച്ചു; യുവാക്കള്‍ രക്ഷപ്പെട്ടത് ഭാഗ്യത്തിന്, സംഭവം പച്ചമ്പളയില്‍

കാസര്‍കോട്: അഭ്യാസ പ്രകടനത്തിനിടയില്‍ രജിസ്‌ട്രേഷന്‍ പോലുമാകാത്ത പുത്തന്‍ താര്‍ ജീപ്പ് പൂര്‍ണ്ണമായും കത്തി നശിച്ചു. വാഹനത്തിനകത്ത് ഉണ്ടായിരുന്നവര്‍ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കുമ്പള, പച്ചമ്പളയിലാണ് സംഭവം. ഹൊസങ്കടി, സ്വദേശിനിയുടെ പേരിലുള്ളതാണ് കത്തിനശിച്ച വാഹനത്തിന്റെ താല്‍ക്കാലിക രജിസ്‌ട്രേഷന്‍. ഏതാനും യുവാക്കളാണ് താര്‍ ജീപ്പുമായി പച്ചമ്പളയിലെ ഗ്രൗണ്ടിലെത്തിയത്. വാഹനം ഗ്രൗണ്ടില്‍ അഭ്യാസ പ്രകടനം നടത്തിക്കൊണ്ടിരിക്കെ പെട്ടെന്നു തീപിടിക്കുകയായിരുന്നു. തീ ആളിപടരാന്‍ തുടങ്ങിയതോടെ വാഹനം നിര്‍ത്തി അകത്തുണ്ടായിരുന്നവര്‍ ഇറങ്ങിയോടി. വിവരമറിഞ്ഞ് ഉപ്പളയില്‍ നിന്നു ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചുവെങ്കിലും അപ്പോഴേക്കും വാഹനം പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു. തീ പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തലയില്ലാത്ത മൃതദേഹം കരയ്ക്കടിഞ്ഞ സംഭവത്തില്‍ ദുരൂഹത കനക്കുന്നു; മൃതദേഹത്തില്‍ മുറിവുകളും തുന്നലുകളും, നേരത്തെ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം കാസര്‍കോട്ട് എത്തിയത് എങ്ങനെ?
Scroll to top

You cannot copy content of this page