കണ്ണൂര്‍: മാതമംഗലം പെരുവാമ്പയില്‍ ദര്‍സ് വിദ്യാര്‍ത്ഥി പുഴയില്‍ വീണ് മരിച്ചു. കാസര്‍കോട് ചട്ടഞ്ചാല്‍ കോളിയടുക്കം സ്വദേശിയും പെരുവാമ്പയിലെ ദര്‍സ് വിദ്യാര്‍ത്ഥിയുമായ റമീസ് (18) ആണ് മരണപ്പെട്ടത്
കൂട്ടുകാരോടൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് സംഭവം. കുളിക്കുന്നതിനിടെ അബദ്ധത്തില്‍ പുഴയില്‍ വീണ് മുങ്ങിപ്പോവുകയായിരുന്നു.ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. മൃതദേഹം പരിയാരം മോര്‍ച്ചറിയിലേക്ക് മാറ്റി. കോളിയടുക്കം സ്വദേശി അബൂബക്കറിന്റെയും റാബിയുടെയും മകനാണ്.
