കാസര്‍കോട്: കേരള കോണ്‍ഗ്രസ് സെക്യുലര്‍ വിഭാഗം മുന്‍ ജില്ലാ പ്രസിഡന്റ് ചൗക്കി ബദര്‍നഗറിലെ സണ്ണി തോമസ് അഞ്ചനാടന്‍ (72) അന്തരിച്ചു. കോട്ടയം വാഴൂര്‍ സ്വദേശിയായ സണ്ണി കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെ ഖാദി സൗഭാഗ്യ ഷോറൂം നടത്തിയിരുന്നു. ബുധനാഴ്ച രാവിലെ സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിലെ ശുശ്രൂഷകള്‍ക്കുശേഷം ബേള സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍ സംസ്കാരം നടക്കും. ഭാര്യ: പരേതയായ ഷേര്‍ളി (അടിമാലി പുന്നമോളേല് കുടുംബാംഗം). മക്കള്‍: ഷീന്‍ റോസ്(അധ്യാപിക, സെന്റ് ജോസഫ് എന്‍ജിനിയറിംഗ് കോളജ്, വാമഞ്ചൂര്‍, കര്‍ണാടക), സ്റ്റെഫിന് റോസ് (നഴ്സ്, യുകെ), മാര്‍ട്ടിന റോസ്(ഫിസിയോതെറാപ്പിസ്റ്റ്, കാനഡ). മരുമക്കള്‍: റ്റുബിന്‍ മാനുവല്‍ മണ്ഡപം(പിഎച്ച്ഡി വിദ്യാര്‍ഥി, എന്‍ഐടി സൂറത്കല്‍), അജിത് ആന്റണി തൃശൂര്‍(യുകെ), മെല്വിന് കെ.ബെന്നി കുമ്പള(കാനഡ).