വൊര്‍ക്കാടിയിലെ മോഷണ പരമ്പര; കുപ്രസിദ്ധ മോഷ്ടാവ് മുഹമ്മദ് അഷ്‌റഫ് അറസ്റ്റില്‍

കാസര്‍കോട്: മഞ്ചേശ്വരം, വൊര്‍ക്കാടിയില്‍ ഒരൊറ്റ രാത്രിയില്‍ മൂന്നിടങ്ങില്‍ കവര്‍ച്ച നടത്തിയ കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍. കര്‍ണ്ണാടക, ചിക്ക്മംഗ്‌ളൂരു സ്വദേശിയായ അഷ്‌റഫ്(43) എന്ന മുഹമ്മദ് അഷ്‌റഫിനെയാണ് മഞ്ചേശ്വരം എസ് ഐ രതീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. മലപ്പുറത്തു നിന്നാണ് ഇയാളെ പിടികൂടിയത്. പൊലീസ് സംഘത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രമോദ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രണവ്, സന്ദീപ് എന്നിവരും ഉണ്ടായിരുന്നു. ഒരു മാസം മുമ്പാണ് വൊര്‍ക്കാടിയില്‍ കവര്‍ച്ച നടന്നത്. വൊര്‍ക്കാടിയിലെ ചര്‍ച്ച്, കട, ഗുളികന്‍ ദേവസ്ഥാനം എന്നിവിടങ്ങളിലായിരുന്നു കവര്‍ച്ച. മൂന്നിടത്തു നിന്നും ഭണ്ഡാരങ്ങളാണ് കവര്‍ച്ച ചെയ്തത്.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ചപ്പോഴാണ് മോഷ്ടാവ് അഷ്‌റഫ് ആണെന്നു വ്യക്തമായത്. ഇയാളെ തേടി പൊലീസ് സംഘം ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവില്‍ വ്യാഴാഴ്ചയാണ് മലപ്പുറത്തു നിന്നു പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്താല്‍ മറ്റു ചില കവര്‍ച്ചാ കേസുകള്‍ക്കു കൂടി തുമ്പാകുമെന്നാണ് പൊലീസിന്റെ കണക്കു കൂട്ടല്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page