മേല്‍പ്പറമ്പിനു സമീപത്ത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം; രണ്ടു പേര്‍ പിടിയില്‍, വന്ദേഭാരത് എക്‌സ്പ്രസിനു കല്ലെറിഞ്ഞ സംഭവത്തില്‍ 17കാരനും പിടിയില്‍

കാസര്‍കോട്: മേല്‍പ്പറമ്പ്, കീഴൂര്‍, കളനാട്ട് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ചൊവ്വാഴ്ച പുലര്‍ച്ചെ 1.20 മണിയോടെയാണ് സംഭവം. ട്രാക്കില്‍ കരിങ്കല്ല് കയറ്റി വച്ച് അമൃത്സര്‍-കൊച്ചുവേളി എക്‌സ്പ്രസ് അട്ടിമറിക്കാനാണ് ശ്രമം ഉണ്ടായത്. ലോക്കോ പൈലറ്റ് വിവരമറിയിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് റെയില്‍വെ പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് രണ്ടു പേരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തു വരുന്നു. കൂടുതല്‍ വിവരങ്ങള്‍ ഉച്ചയോടെ പുറത്തു വിടുമെന്ന് റെയില്‍ പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഏതാനും ദിവസം മുമ്പ് കളനാട്ട് വച്ച് വന്ദേഭാരത് എക്‌സ്പ്രസിനു കല്ലെറിഞ്ഞു ചില്ലു തകര്‍ത്ത സംഭവത്തില്‍ 17 വയസ്സുള്ള ഒരാളെയും പൊലീസ് പിടികൂടിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page