കാസര്‍കോട്: നീലേശ്വരം, അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ടത്തിനിടയില്‍ ഉണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. കിണാവൂര്‍, മുണ്ടോട്ടെ കെ.വി രജിത്ത്(24) ആണ് ശനിയാഴ്ച രാവിലെ 9.45 മണിയോടെ മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കെ.എസ്.ഇ.ബി.യില്‍ താല്‍ക്കാലിക ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു രജിത്ത്. മുണ്ടോട്ട് കുഞ്ഞിരാമന്റെയും ഉഷയുടെയും മകനാണ്. ഭാര്യ: ഗോപിക. ഒരു വയസുള്ള കുഞ്ഞുണ്ട്. സഹോദരന്‍ സജിന്‍. ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍രാജ് (19), കൊല്ലംപാറയിലെ ബിജു, കിണാവൂര്‍ സ്വദേശി രതീഷ്, കിണാവൂര്‍ റോഡിലെ സി. സന്ദീപ് എന്നിവരാണ് നേരത്തെ മരിച്ചത്. ഒക്ടോബര്‍ 28 ന് രാത്രിയിലാണ് വെടിക്കെട്ട് ദുരന്തം ഉണ്ടായത്.