കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക്; ബേബി ജോണിന്റെ ടീസര്‍ പുറത്തുവിട്ടു

ബേബി ജോണിലൂടെ കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക് കടക്കുന്നു. ബേബി ജോണിന്റെ ടീസര്‍ പുറത്തുവിട്ടതാണ് സിനിമാ ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ദളപതി വിജയ്‌യുടെ തെരിയാണ് ബോളിവുഡ് ചിത്രമായി റീമേക്ക് ചെയ്യുന്നത്. വരുണ്‍ ധവാനാണ് നായകനായി എത്തുന്നത്. നായിക കീര്‍ത്തി സുരേഷിന് പുറമേ വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈന്‍, രാജ്പാല്‍ യാദവ്, സാന്യ മല്‍ഹോത്ര എന്നിവരും ഉണ്ട്. ബേബി ജോണിന്റെ സംവിധാനം കലീസാണ്. സമാന്തയും ആമി ജാക്‌സണുമായിരുന്നു ‘തെരി’യിലെ നായികമാര്‍. ഹിന്ദിയിലെത്തുമ്പോള്‍ സമാന്ത അവതരിപ്പിച്ച വേഷമാകും കീര്‍ത്തി പുനരവതരിപ്പിക്കുക. ആമി ജാക്‌സണ്‍ അവതരിപ്പിച്ച കഥാപാത്രമായി വാമിഖ ഗബ്ബി എത്തുന്നു. ജാക്ക് ഷ്‌റോഫ് ആണ് വില്ലന്‍.
കീര്‍ത്തി സുരേഷ് നായികയായി ഒടുവില്‍ വന്ന ചിത്രമാണ് രഘുതാത്ത. സുമന്‍ കുമാറാണ് രഘുതാത്തയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ഛായാഗ്രാഹണം യാമിനി യഗ്‌നമൂര്‍ത്തിയാണ്. കീര്‍ത്തി സുരേഷിനൊപ്പം രഘുതാത്ത സിനിമയില്‍ കഥാപാത്രങ്ങളായി എം എസ് ഭാസ്‌കറും ദേവദര്‍ശനിയും രവിന്ദ്ര വിജയ്‌യുമൊക്കെയുണ്ട്.

remake-of-vijay-movie-teri-varun-dhawans-baby-john-teaser-is-out

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page