ഹനീഫ ഗോള്‍ഡ് കിംഗിന് അബുദാബിയില്‍ വന്‍ സ്വീകരണം

അബുദാബി: ഹനീഫ ഗോള്‍ഡ് കിംഗിന് ഇമാം ഷാഫി അക്കാദമി അബുദാബി കമ്മിറ്റി വന്‍ വരവേല്‍പ്പ് നല്‍കി. അബുദാബി എസ്.കെ. എസ്.എസ്.എഫ്. ജന.സെക്രട്ടറി ഫൈസല്‍ സീതാംഗോളി ഉദ്ഘാടനം ചെയ്തു. ചാപ്റ്റര്‍ പ്രസിഡന്റ് ഖാലിദ് ബംബ്രാണ അധ്യക്ഷത വഹിച്ചു. അക്കാദമി ട്രസ്റ്റ്
സെക്രട്ടറി സ്പിക്ക് അബ്ദുല്ല കുഞ്ഞി ഹാജി, അശ്‌റഫ് ഫൈസി, അബുദാബി കെ.എം.സി.സി. സംസ്ഥാന വൈസ് പ്രസിഡന്റും എം.ഐ.സി അബുദാബി സെക്രട്ടറിയുമായ അനീസ് മാങ്ങാട്, അബുദാബി ചാപ്റ്റര്‍ ഉപദേശക സമിതി അംഗം അസീസ് പെര്‍മുദെ, സമീര്‍ അസ്അദി പ്രസംഗിച്ചു.
ഖാലിദ് ബംബ്രാണ മൊമന്റോ നല്‍കി ആദരിച്ചു. എസ്.കെ.എസ്.എസ്.എഫ്.കാസര്‍കോട്
ജില്ലാ വര്‍.സെക്രട്ടറി ശുഹൈബ് കല്ലൂരാവി, വൈസ് പ്രസിഡന്റ് അശ്‌റഫ്, അബ്ദുല്‍ റഹ്‌മാന്‍ ഹാജി, സക്കീര്‍ കമ്പാര്‍, കെ.എം.സി.സി. ജില്ലാ ജ.സെക്രട്ടറി അശ്‌റഫ് പി.കെ, ട്രഷറര്‍ ഉമ്പു ഹാജി പെര്‍ള, സെക്രട്ടറി ഇസ്മയില്‍ മുഗളി, കെ.എം.സി.സി നേതാക്കളായ, ഷാ ബന്തിയോട്, ഇബ്രാഹിം പള്ള, നിസാര്‍ ഹൊസങ്കടി, ഹമീദ് മാസിമാര്‍, ഇമാം ശാഫി അബുദാബി, വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളായ ഹംസ കൊടിയമ്മ, സുനൈഫ് പേരാല്‍, സുലൈമാന്‍ പേരാല്‍, അറബി ബശീര്‍, ശമീര്‍ താജ്, മുനീര്‍ ബത്തേരി, റസാഖ് ബത്തേരി, തസ്ലീം ആരിക്കാടി, അബ്ദുല്‍ റഹ്‌മാന്‍ കുമ്പോല്‍, യഹ്യ മൊഗ്രാല്‍, സിദ്ദീഖ് മച്ചമ്പാടി, റഫീഖ് ബദ്രിയ നഗര്‍, ഇബ്രാഹിം ആരിക്കാടി തുടങ്ങിയവര്‍ സംബന്ധിച്ചു. ജന.സെക്രട്ടറി അശ്‌റഫ് (അച്ചു ) കുമ്പള സ്വാഗതവും ട്രഷറര്‍ അബ്ദുല്‍ ലത്വീഫ് കുദുങ്കില നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page