വെടിക്കെട്ട് ദുരന്തം: ഗുരുതരമായ വീഴ്ചയെന്ന് ജില്ലാ പൊലീസ് മേധാവി ശില്‍പ; അനുമതി തേടിയില്ലെന്ന് ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍,ഡിഐജി രാജ്പാല്‍ മീണ ദുരന്തസ്ഥലം സന്ദര്‍ശിച്ചു

കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ടത്തിനിടയില്‍ ഉണ്ടായ വെടിക്കെട്ടു ദുരന്തത്തിനു ഇടയാക്കിയത് ഗുരുതര വീഴ്ച മൂലമാണെന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ അഭിപ്രായപ്പെട്ടു. ചുരുങ്ങിയ സ്ഥലത്ത് യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാതെയാണ് പടക്കങ്ങള്‍ ശേഖരിച്ചുവച്ചിരുന്നതെന്നും അവര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കും-അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
വെടിക്കെട്ട് നടത്തിയത് യാതൊരു തരത്തിലുമുള്ള അനുമതിയും കൂടാതെയാണെന്ന് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. ദുരന്തസ്ഥലം സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തിനു സമീപത്ത് തന്നെയാണ് പടക്കം കത്തിച്ചതും. സംഭരണ കേന്ദ്രത്തില്‍ നിന്ന് 100മീറ്റര്‍ ദൂരെ മാത്രമേ പടക്കം പൊട്ടിക്കാവുയെന്നാണ് നിയമം. എന്നാല്‍ ഇതൊന്നും നീലേശ്വരത്ത് പാലിച്ചില്ലെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
അപകടവിവരമറിഞ്ഞ് കണ്ണൂര്‍ ഡി.ഐ.ജി രാജ്പാല്‍ മീണയും സ്ഥലം സന്ദര്‍ശിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page