ബേള രത്‌നഗിരിയിലെ ക്ഷേത്രങ്ങളില്‍ കവര്‍ച്ച; മോഷ്ടിച്ച ഓട്ടുമണികള്‍ വില്‍ക്കാന്‍ ശ്രമം; ആക്രിക്കടക്കാരന്റെ ഇടപെടല്‍, കള്ളനെ പൊലീസ് പിടികൂടി

കാസര്‍കോട്: ബേള രത്‌നഗിരിയിലെ ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ ആള്‍ പിടിയില്‍. ബദിയടുക്ക മെനസിനപ്പാറ സ്വദേശി സതീശന്‍ എന്ന ദീപക്(40) ആണ് ബദിയടുക്ക പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച വൈകീട്ട് ബദിയടുക്കയിലെ ആക്രി കടയില്‍ വില്‍ക്കാനെത്തിയപ്പോള്‍, സംശയം തോന്നിയ കടക്കാരന്‍ യുവാവ് അറിയാതെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ പൊലീസെത്തി യുവാവിനെ വിശദമായി ചോദ്യം ചെയ്തു. രത്‌നഗിരിയിലെ ക്ഷേത്രത്തില്‍ മോഷണം നടത്തിയതായി യുവാവ് സമ്മതിച്ചു. ശനിയാഴ്ച പത്തുമണിയോടെയാണ് കുതിരക്കാളി ക്ഷേത്രത്തിലെയും ക്ഷേത്രത്തിന്റെ തെക്ക് വശം സ്ഥിതിചെയ്യുന്ന വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി ഉപക്ഷേത്രങ്ങളിലെയും 8 ഓട്ടുമണികള്‍ മോഷണം പോയത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ക്ഷേത്ര ഭരണസമിതി ജോയിന്‍ സെക്രട്ടറി ഉദയകൃഷ്ണ ബദിയടുക്ക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 16,000 രൂപ വിലവരുന്ന ഓട്ടുമണികളാണ് ക്ഷേത്രങ്ങളില്‍ നിന്ന് മോഷണം പോയത്. മൂന്നുകവര്‍ച്ചാ കേസുകളിലെ പ്രതിയാണ് ദീപക്. വീട്ടുമുറ്റത്ത് ഉണങ്ങാനിട്ട അടക്ക മോഷ്ടിച്ച കേസിലും, ഗോഡൗണ്‍ കുത്തിത്തുറന്ന് അടക്ക മോഷ്ടിച്ച കേസിലും അംഗനവാടിയുടെ പൂട്ട് പൊളിച്ച് പോഷകാഹാരം കവര്‍ന്ന കേസിലും പ്രതിയാണ് ദീപക്. പ്രതിയെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കടം കൊടുത്ത പണം തിരികെ ചോദിച്ചതിലുള്ള വിരോധം; മധൂർ കോട്ടക്കണി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി ഇരുമ്പ് വടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു, മൂന്നുപേർക്കെതിരെ കേസ്
Scroll to top

You cannot copy content of this page