റിയാദ്: കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റിയുടെ ത്രൈമാസ സംഘടനാ ശാക്തീകരണ ക്യാമ്പയിൻ -കൈസൻ ആരംഭിച്ചു . ലോഗോ പ്രകാശനം മുസ്ലിം ലീഗ് നിയമസഭാ പാർട്ടി ഡെപ്യൂട്ടി ലീഡർ ഡോ. എം.കെ. മുനീർ നിർവഹിച്ചു. റിയാദ് കെഎംസിസി കാസർകോട് ജില്ലാ പ്രസിഡന്റ് ഷാഫി സെഞ്ചുറി ലോഗോ ഏറ്റുവാങ്ങി. സംഘടനയുടെ വളർച്ചയ്ക്കും അംഗങ്ങളുടെ പങ്കാളിത്തത്തിനും ഊന്നൽ നൽകിയാണ് ക്യാമ്പയിൻ ആവിഷ്കരിച്ചിരിക്കുന്നത്.ചടങ്ങിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ, ട്രഷറർ മുനീർ ഹാജി, സൗദി – കെഎംസിസി ദേശീയ കമ്മിറ്റി ചെയർമാൻ ഖാദർ ചെങ്കള, റിയാദ് കെഎംസിസി ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് ഷമീം ബാങ്കോട്, കെ.ഇ.എ ബക്കർ, അബ്ദുല്ല കുഞ്ഞി ചെർക്കള, അഷ്റഫ് എടനീർ, അസീസ് കളത്തൂർ, മുസ്ലിം ലീഗ്, കെഎംസിസി നേതാക്കൾ പങ്കെടുത്തു.