അതുര സേവനത്തിന്റെ 25 വർഷം : ഡോ. അബ്ദുൽ സത്താറിന് കാസർകോട് സ്നേഹാദരം പകർന്നു

കാസർകോട് : കാസർകോട് ജനറൽ ആശുപത്രിയിൽ ആതുരസേവനത്തിന്റെ കാൽ നൂറ്റാണ്ട് പിന്നിടുന്ന ഡോ എ എ അബ്ദുൽ സത്താറിന് നാട് നന്മനിറഞ്ഞ സ്നേഹാദരം പകർന്നു. തനിമ കലാ സാഹിത്യ വേദിയാണ് കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ സ്നേഹാദരം ഒരുക്കിയത്. തിങ്ങിനിറഞ്ഞ സദസ് സത്താർ ഡോക്ടർക്കു സ്നേഹ സ്പർശം പകർന്നു.
സാഹിത്യകാരൻ പി സുരേന്ദ്രൻ സ്നേഹസ്പർശം ഉദ്ഘാടനം ചെയ്തു. പിന്നിട്ട വഴികൾ അടയാളപ്പെടുത്താൻ എല്ലാവർക്കും കഴിയട്ടെ എന്ന് അദ്ദേഹം പ്രത്യാശിച്ചു. എത്ര രൂക്ഷമായ സംവാദത്തിന്റെ യും അവസാനം സൗഹാർദ്ദത്തിലായിരിക്കണം എത്തേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സംഘാടക സമിതി ചെയർമാൻ അഡ്വ വി എം മുനീർ അധ്യക്ഷത വഹിച്ചു. റഹ്മാൻ തായലങ്ങാടി, നഗര സഭാ ചെയർമാൻ അബ്ബാസ് ബീഗം, അഷ്റഫലി ചേരങ്കൈ, അബു താഹി തുടങ്ങിയവർ സംബന്ധിച്ചു. കലാപരിപാടികളും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page