പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ അതൃപ്തി പടരുന്നു. സരിനു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബും സിപിഎമ്മിലേക്ക്. ശനിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായപ്പോഴാണ് ഷാനിബും സരിനും സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നത്. കെ.എസ്.യു മുന്‍ പാലക്കാട് ജില്ലാ പ്രസിഡണ്ടായും ഷാനിബ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പിന്റെ രീതി തന്നെ മാറ്റിയ ആളാണ് ഷാഫി പറമ്പിലെന്നു ഷാനിബ് ആരോപിച്ചു.
