പാലക്കാട്: വടക്കാഞ്ചേരിയില്‍ കാറിടിച്ച് രണ്ട് പത്താംക്ലാസ് വിദ്യാര്‍ഥികള്‍ മരിച്ചു. മുഹമ്മദ് ഇസാം ഇക്ബാല്‍, മുഹമ്മദ് റോഷന്‍ എന്നിവരാണ് മരിച്ചത്. എറാണാകുളത്ത് നിന്ന് പാലക്കാടേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നു പോകുകയായിരുന്ന കുട്ടികളെ ഇടിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഗുരുതര പരുക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഇരുവരും മേരി മാതാ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ്.
