അടിച്ച് പൂസായി വീട്ടില്‍പോകാനാവാതെ രാത്രി ഇരുന്നത് കട തിണ്ണയില്‍; വന്ന് ദേഹം ചുറ്റി പെരുമ്പാമ്പ്, അതെങ്കില്‍ അത്, പോരട്ടേന്ന്…’; യുവാവിന്റെ വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം പ്രചരിച്ച ഒരു ഞെട്ടിക്കുന്ന വിഡിയോ ഇപ്പോള്‍ വൈറലാണ്. മദ്യപാനിയുടെ ദേഹത്ത് പെരുമ്പാമ്പ് കയറി വരിഞ്ഞു മുറുക്കുന്ന ദൃശ്യമാണ് പ്രചരിച്ചത്.ആന്ധ്രയിലെ കര്‍ണൂല്‍ ജില്ലയിലെ അവുകു മണ്ഡലിലെ സിംഗാനപ്പള്ളി ഗ്രാമത്തിലായിരുന്നു സംഭവം. ജോലി കഴിഞ്ഞിറങ്ങിയ ലോറി ഡ്രൈവര്‍ അമിതമായി മദ്യപിച്ചു. വീട്ടില്‍ പോകാനാകാതെ ഒരു കടയുടെ മുന്നില്‍ അയാള്‍ ഇരിക്കുകയായിരുന്നു. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും ഇഴഞ്ഞെത്തിയ പെരുമ്പാമ്പ് അയാളെ വരിഞ്ഞു മുറുക്കി. ഈ സമയം പ്രദേശത്തുണ്ടായിരുന്നവര്‍ ഇത് കണ്ടപ്പോള്‍ വിറക് …

ശൈമയുടെ മരണം: ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു; കുറിപ്പില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളെന്ന് സൂചന

കാസര്‍കോട്: ബോവിക്കാനം, പൊവ്വല്‍, ബെഞ്ച്‌കോടതിക്കു സമീപത്തെ പി.എ ജാഫറിന്റെ ഭാര്യ അലീമ എന്ന ശൈമ (35)യുടെ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ അടങ്ങിയ ആത്മഹത്യാ കുറിപ്പ് അതീവരഹസ്യമായാണ് ശൈമ ഒളിപ്പിച്ചു വച്ചിരുന്നത്. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കുറിപ്പിലെ വിശദാംശങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. ചൊവ്വാഴ്ച രാത്രിയാണ് അലീമ വീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ചത്. അന്നുരാത്രി ജാഫറും അലീമയും തമ്മില്‍ വഴക്കുണ്ടായിരുന്നു. അതിനു ശേഷമാണ് ആത്മഹത്യ. തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ശൈമയെ ഉടന്‍ ചെര്‍ക്കള, കെ.കെ പുറത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും …

അന്വേഷണാത്മക പത്രപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ മുന്‍ ഡെമോക്രാറ്റിനു 28 വര്‍ഷം തടവ്

-പി പി ചെറിയാന്‍ ലാസ് വെഗാസ്: രണ്ട് വര്‍ഷം മുമ്പ് ഓഫീസിലെ പെരുമാറ്റത്തെ വിമര്‍ശിച്ച് ലേഖനങ്ങള്‍ എഴുതിയ അന്വേഷണാത്മക പത്രപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ലാസ് വെഗാസ് ഏരിയയിലെ ഡെമോക്രാറ്റിക് പാര്‍ട്ടി മുന്‍ ഉദ്യോഗസ്ഥനെ ബുധനാഴ്ച നെവാഡ സ്റ്റേറ്റ് ജയിലില്‍ 28 വര്‍ഷം തടവു ശിക്ഷിച്ചു.റോബര്‍ട്ട് ടെല്ലെസ് (47) എന്ന ഉദ്യോഗസ്ഥനെയാണ് ശിക്ഷിച്ചത്. റോബര്‍ട്ട് ടെല്ലസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഓഗസ്റ്റില്‍ 20 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ ജൂറി ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ മാരകായുധം ഉപയോഗിച്ചായിരുന്നു …

ഡയറി എഴുതാത്തതിന്റെ പേരില്‍ കരയുന്നതുവരെ തല്ലി; അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച അധ്യാപിക സെലിന്‍ പൊലീസില്‍ കീഴടങ്ങി

തൃശൂര്‍: അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അധ്യാപിക സെലിനെ അറസ്റ്റ് ചെയ്തു. നെടുപുഴ പൊലീസ് ബുധനാഴ്ച രാത്രിയിലാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് തൃശൂര്‍ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്‌കൂളിലെ അധ്യാപികയായ സെലിന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഇവരെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.തൃശൂര്‍ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്‌കൂളിലെ വിദ്യാര്‍ഥിയെയാണ് അധ്യാപിക തല്ലിച്ചതച്ചത്. ഡയറി എഴുതിയില്ലെന്ന് ആരോപിച്ചാണ് ക്ലാസ് ടീച്ചറുടെ മര്‍ദ്ദനം. കുട്ടിയുടെ ഇരു കാല്‍മുട്ടിനു താഴെ ക്രൂരമായി …

എ.ഡി.എം നവീന്‍ബാബുവിന്റെ ആത്മഹത്യ: കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്പിയെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു; പി.പി ദിവ്യയ്ക്കെതിരെ അന്വേഷണം നടത്തും: എം.വി ഗോവിന്ദന്‍

കണ്ണൂര്‍: എ.ഡി.എം നവീന്‍ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങളും ആരോപണങ്ങളും കത്തിപ്പടരുന്നതിനിടയില്‍ കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി. കെ.പി സുരേഷ് ബാബുവിനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്തയാണ് ഡിവൈ.എസ്.പി.യെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്. ചെങ്ങളായിയില്‍ ആരംഭിക്കുന്ന പെട്രോള്‍ പമ്പിനു എന്‍.ഒ.സി ലഭിക്കുന്നതിന് കണ്ണൂര്‍ എ.ഡി.എം നവീന്‍ബാബു 98500 രൂപ കൈക്കൂലി വാങ്ങിയെന്നു കാണിച്ച് പമ്പുടമയായ ടി.വി പ്രശാന്തന്‍ ഒക്ടോബര്‍ പത്തിനു കണ്ണൂര്‍ ക്രൈംബ്രാഞ്ചിനു പരാതി നല്‍കിയിരുന്നതായി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന വിവരമാണ് …

എ.ഡി.എമ്മിന്റെ ആത്മഹത്യ: പി. ശശിക്കെതിരെ ഗുരുതര ആരോപണവുമായി പി.വി അന്‍വര്‍; സംസ്ഥാനത്ത് നിരവധി ബിനാമി പമ്പുകളെന്നു ആരോപണം

കോഴിക്കോട്: കണ്ണൂര്‍ എ.ഡി.എം നവീന്‍ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍.കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യയുടെ ഭര്‍ത്താവ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ ബിനാമിയാണെന്നു അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പി. ശശിക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി ബിനാമി പെട്രോള്‍ പമ്പുകളുണ്ട്. പി ശശിക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥനായിരുന്നു നവീന്‍ബാബു-അന്‍വര്‍ ആരോപിച്ചു.

വണ്‍ ഡയറക്ഷന്‍ ബാന്‍ഡ് അംഗമായിരുന്ന ലീയാം പെയ്ന്‍ മരിച്ച നിലയില്‍; ഗായകന്റെ അന്ത്യം അവധിക്കാലം കഴിഞ്ഞ് കാമുകി മടങ്ങിയശേഷം

ബ്യൂണസ് ഐറിസ്: വണ്‍ ഡയറക്ഷന്‍ എന്ന ബ്രിട്ടീഷ് ബോയ് ബാന്‍ഡിലൂടെ പ്രശസ്തനായ ഗായകന്‍ ലിയാം പെയിനിനെ (31) മരിച്ച നിലയില്‍ കണ്ടെത്തി. അര്‍ജന്റീനന്‍ തലസ്ഥാനമായ ബ്യൂണസ് ഐറിസിലുള്ള ഒരു ഹോട്ടലിന്റെ മൂന്നാംനിലയില്‍ നിന്ന് വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ലിയാം പെയിന്‍ മുറിയുടെ ബാല്‍ക്കണിയില്‍നിന്ന് പുറത്തേക്ക് ചാടിയതാണെന്നാണ് പ്രാഥമിക വിവരം. അതേസമയം ഇയാള്‍ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിരുന്നതായി അധികൃതര്‍ അറിയിച്ചു. കാസ സര്‍ എന്ന ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്നും ലിയാം പെയിന്‍ എടുത്തുചാടുകയും മാരകമായി പരിക്കേറ്റതിനെ …

15പവന്‍ സ്വര്‍ണ്ണം വാങ്ങി വിശ്വാസവഞ്ചന നടത്തിയതായി പരാതി; 3പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: സ്ത്രീയില്‍ നിന്നു 15 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങി തിരികെ നല്‍കാതെ വിശ്വാസവഞ്ചന നടത്തിയെന്ന പരാതിയില്‍ മൂന്നു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മൊഗ്രാല്‍പുത്തൂരിലെ ആയിഷ ജസീലയുടെ പരാതിയില്‍ സഹോദരങ്ങളായ ജമാലുദ്ദീന്‍, ജലാലുദ്ദീന്‍, ജാഫര്‍ എന്നിവര്‍ക്കെതിരെയാണ് വനിതാ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

ഉപ്പളയില്‍ വ്യാജ ചികിത്സാക്യാമ്പ് നടത്തിയ വ്യാജഡോക്ടര്‍ അറസ്റ്റില്‍

കാസര്‍കോട്: വ്യാജമരുന്ന് ഉണ്ടാക്കുകയും ചികിത്സ നടത്തുകയും ചെയ്തുവെന്ന പരാതിയില്‍ വ്യാജഡോക്ടര്‍ അറസ്റ്റില്‍. പാലക്കാട്, മണ്ണാര്‍ക്കാട്, കളരിക്കല്‍ ഹൗസില്‍ സി.എം ജമാലുദ്ദീ(56)നെയാണ് മഞ്ചേശ്വരം എസ്.ഐ. കെ.വി സുമേഷ് രാജ് അറസ്റ്റു ചെയ്തത്. ബുധനാഴ്ച ഉപ്പള, പച്ചിലമ്പാറയില്‍ വച്ചാണ് അറസ്റ്റ്. ഫ്രണ്ട്‌സ് ക്ലബ്ബിലാണ് ജമാലുദ്ദീന്റെ നേതൃത്വത്തില്‍ ക്യാമ്പ് നടത്തിയത്. യാതൊരു യോഗ്യതയോ രേഖകളോ ഇല്ലാതെ രോഗികളെ ചികിത്സിച്ചു മരുന്നു നല്‍കിയെന്നതിനാണ് അറസ്റ്റു ചെയ്തത്.വ്യാജഡോക്ടര്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ. സന്തോഷിനാണ് ആദ്യം വിവരം ലഭിച്ചത്. ഇതേ …

കെട്ടിടം പൊളിക്കുന്നതിനിടെ മേല്‍ക്കൂര തകര്‍ന്നുവീണ് തമിഴ്നാട് സ്വദേശികള്‍ക്ക് പരിക്ക്; രക്ഷകരായത് അഗ്നിശമന സേന

കാസര്‍കോട്: കെട്ടിടം പൊളിക്കുന്നതിനിടെ മേല്‍ക്കൂര തകര്‍ന്നുവീണ് തമിഴ്നാട് സ്വദേശികളായ തൊഴിലാളികള്‍ക്ക് പരി ക്കേറ്റു. തായലങ്ങാടിയിലെ പഴയ കെട്ടിടം പൊളിക്കുന്നതിനിടെയാണ് അപകടം. ബുധനാഴ്ച വൈകീട്ടാണ് അപകടം നടന്നത്. തമിഴ്നാട് സേലം തലക്കുറിച്ചി സ്വദേശികളായ ജാന്‍ അലക്‌സാണ്ടര്‍ (37), ഇബ്രാഹിം (25) എന്നി വര്‍ക്കാണ് പരിക്കേറ്റത്. കാലിനും അരയ്ക്കും പരിക്കേറ്റ ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേല്‍ക്കൂര തകര്‍ന്ന് കല്ലും മണ്ണും വീണതിനിടയില്‍ കുടുങ്ങിയ തൊഴിലാളികളെ കാസര്‍കോട് അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.പഴയ കെട്ടിടത്തിന്റെ മുന്‍ഭാഗം നിലനിര്‍ത്തി മറ്റുഭാഗങ്ങള്‍ …

പതിനാലുകാരിയുടെ പരാതി: ഗായകന്‍ പോക്‌സോ കേസില്‍ പിടിയില്‍; വിവരം അറിഞ്ഞിട്ടും മറച്ചുവച്ച ഭാര്യയ്‌ക്കെതിരെയും കേസ്

കാസര്‍കോട്: പതിനാലുകാരിയെ ശാരീരികമായി ഉപദ്രവിച്ചുവെന്ന പരാതിയിന്മേല്‍ ഗായകനെതിരെ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. വിവരം അറിഞ്ഞിട്ടും മറച്ചുവച്ചുവെന്നതിനു പ്രതിയുടെ ഭാര്യയേയും കേസില്‍ പ്രതി ചേര്‍ത്തു. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ കരുണാകരന്‍ (48) എന്നയാള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ ഉപദ്രവിച്ച കാര്യം കരുണാകരന്റെ ഭാര്യയ്ക്കും മകള്‍ക്കും അറിയാമായിരുന്നുവെന്നു പറയുന്നു. ഇക്കാര്യം മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് ഭാര്യയേയും പൊലീസ് കേസില്‍ പ്രതി ചേര്‍ത്തത്.

എസ്. അരുണ്‍ കുമാര്‍ നമ്പൂതിരി ശബരിമലയിലെ പുതിയ മേല്‍ശാന്തി, തിരുമംഗലം വാസുദേവന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി എസ് അരുണ്‍കുമാര്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. മാളികപ്പുറം മേല്‍ശാന്തിയായി കോഴിക്കോട് ഒളവണ്ണ തിരുമംഗലത്ത് ഇല്ലം ടി വാസുദേവന്‍ നമ്പൂതിരിയെയും തെരഞ്ഞെടുത്തു. കൊല്ലം ശക്തിക്കുളങ്ങര സ്വദേശിയായ എസ് അരുണ്‍കുമാര്‍ നമ്പൂതിരി തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിലെ മുന്‍ മേല്‍ശാന്തിയാണ്. കൊല്ലം ലക്ഷ്മിനട ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് എസ്. അരുണ്‍കുമാര്‍. ശബരിമല മേല്‍ശാന്തി പട്ടികയില്‍ ആറ് തവണ ഉള്‍പ്പെട്ടിട്ടുണ്ട്.രാവിലെ 7.30യോടെയാണ് ശബരിമലയില്‍ പുതിയ മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടന്നത്. ശബരിമല ക്ഷേത്രത്തിലേക്കുള്ള മേല്‍ശാന്തി തെരഞ്ഞെടുപ്പില്‍ 24 പേരാണ് …

സുഹൃത്തിനോട് പക; വ്യാജ ബോംബ് ഭീഷണി, ഛത്തീസ്ഗഡിൽ അറസ്റ്റിലായത് കൗമാരക്കാരന്‍

ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് രണ്ട് വിമാനങ്ങള്‍ വൈകുകയും ഒരെണ്ണം സര്‍വീസ് ഒഴിവാക്കുകയും ചെയ്ത സംഭവത്തില്‍ ഛത്തീസ്ഗഡിൽ കൗമാരക്കാരന്‍ അറസ്റ്റില്‍. നാല് വിമാനങ്ങള്‍ക്ക് നേരെ ആയിരുന്നു ഇയാള്‍ ബോംബ് ഭീഷണി ഉയര്‍ത്തിയത്. സുഹൃത്തിന്റെ പേരിലുണ്ടാക്കിയ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് ഇയാള്‍ ഭീഷണി സന്ദേശം അയച്ചത്.സുഹൃത്തിനോടുള്ള പകയെ തുടര്‍ന്നായിരുന്നു കൗമാരക്കാരനായ പ്രതി വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി പ്രചരിപ്പിച്ചത്. സാമ്പത്തിക തര്‍ക്കമായിരുന്നു സുഹൃത്തിനോടുള്ള പകയ്ക്ക് കാരണമെന്നാണ് പിടിയിലായ ആൾ പൊലീസിനോട് പറഞ്ഞത്. ഇയാള്‍ സുഹൃത്തിന്റെ പേരിലുണ്ടാക്കിയ എക്‌സ് …