കെട്ടിടം പൊളിക്കുന്നതിനിടെ മേല്‍ക്കൂര തകര്‍ന്നുവീണ് തമിഴ്നാട് സ്വദേശികള്‍ക്ക് പരിക്ക്; രക്ഷകരായത് അഗ്നിശമന സേന

കാസര്‍കോട്: കെട്ടിടം പൊളിക്കുന്നതിനിടെ മേല്‍ക്കൂര തകര്‍ന്നുവീണ് തമിഴ്നാട് സ്വദേശികളായ തൊഴിലാളികള്‍ക്ക് പരി ക്കേറ്റു. തായലങ്ങാടിയിലെ പഴയ കെട്ടിടം പൊളിക്കുന്നതിനിടെയാണ് അപകടം. ബുധനാഴ്ച വൈകീട്ടാണ് അപകടം നടന്നത്. തമിഴ്നാട് സേലം തലക്കുറിച്ചി സ്വദേശികളായ ജാന്‍ അലക്‌സാണ്ടര്‍ (37), ഇബ്രാഹിം (25) എന്നി വര്‍ക്കാണ് പരിക്കേറ്റത്. കാലിനും അരയ്ക്കും പരിക്കേറ്റ ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേല്‍ക്കൂര തകര്‍ന്ന് കല്ലും മണ്ണും വീണതിനിടയില്‍ കുടുങ്ങിയ തൊഴിലാളികളെ കാസര്‍കോട് അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.
പഴയ കെട്ടിടത്തിന്റെ മുന്‍ഭാഗം നിലനിര്‍ത്തി മറ്റുഭാഗങ്ങള്‍ പൊളിച്ച് പണിയുന്നതിനിടെയായിരുന്നു അപകടം, തായലങ്ങാടി ഭാഗത്തും മറ്റുമുള്ള അപകടാവസ്ഥയിലായ കെട്ടിടങ്ങള്‍ക്ക് നോട്ടീസ് നല്‍കുമെന്നും അപകട വിവരം കാസര്‍കോട് നഗരസഭയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അഗ്നിശമനാ അധികൃതര്‍ അറിയിച്ചു. കാസര്‍കോട് അഗ്‌നിരക്ഷാ നിലയം ഓഫീസര്‍ ഗോപാലകൃഷ്ണന്‍ മാവില നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എം.കെ. രാജേഷ്‌കുമാര്‍, സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ വി.എന്‍. വേണുഗോപാല്‍, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ കെ.പി. നിരൂപ്, പി.ജി.ജീവന്‍, കെശരത്ത്, പി.വി.അശ്വന്ത്, കെ.ആര്‍. അജേഷ്, ഫയര്‍വുമണ്‍ പ്രീതി പ്രകാശ്, ഹോംഗാര്‍ഡുമാരായ കെ.വി.ശ്രീജി ത്ത്, വി.വി.ഉണ്ണികൃഷ്ണന്‍, വി.എസ്.അജേഷ്, എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page