അടിച്ച് പൂസായി വീട്ടില്‍പോകാനാവാതെ രാത്രി ഇരുന്നത് കട തിണ്ണയില്‍; വന്ന് ദേഹം ചുറ്റി പെരുമ്പാമ്പ്, അതെങ്കില്‍ അത്, പോരട്ടേന്ന്…’; യുവാവിന്റെ വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം പ്രചരിച്ച ഒരു ഞെട്ടിക്കുന്ന വിഡിയോ ഇപ്പോള്‍ വൈറലാണ്. മദ്യപാനിയുടെ ദേഹത്ത് പെരുമ്പാമ്പ് കയറി വരിഞ്ഞു മുറുക്കുന്ന ദൃശ്യമാണ് പ്രചരിച്ചത്.
ആന്ധ്രയിലെ കര്‍ണൂല്‍ ജില്ലയിലെ അവുകു മണ്ഡലിലെ സിംഗാനപ്പള്ളി ഗ്രാമത്തിലായിരുന്നു സംഭവം. ജോലി കഴിഞ്ഞിറങ്ങിയ ലോറി ഡ്രൈവര്‍ അമിതമായി മദ്യപിച്ചു. വീട്ടില്‍ പോകാനാകാതെ ഒരു കടയുടെ മുന്നില്‍ അയാള്‍ ഇരിക്കുകയായിരുന്നു. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും ഇഴഞ്ഞെത്തിയ പെരുമ്പാമ്പ് അയാളെ വരിഞ്ഞു മുറുക്കി. ഈ സമയം പ്രദേശത്തുണ്ടായിരുന്നവര്‍ ഇത് കണ്ടപ്പോള്‍ വിറക് ഉപയോഗിച്ച് പാമ്പിന്റെ പിടിയില്‍ നിന്നും അയാളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതുമാണ് വീഡിയോ. ഒരു ചുമരിന്റെ താഴെ ഇരിക്കുന്ന മഞ്ഞ ഷര്‍ട്ടും നീല ലുങ്കിയും ധരിച്ച ഒരു മനുഷ്യന്റെ ചുമലിലൂടെ ഒരു കൂറ്റന്‍ പെരുമ്പാമ്പ് ചുറ്റിപ്പിടിച്ചിരിക്കുന്നത് കാണാം. ചുറ്റും നിന്ന് ആളുകള്‍ ചിരിക്കുന്നതും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതുമായ ശബ്ദങ്ങളും കേള്‍ക്കാം. പൂസായ മദ്യപാനി ആളുകളോട് തലയാട്ടിയും കൈ ഉയര്‍ത്തിയും പ്രതികരിക്കാന്‍ ശ്രമിച്ചു. ചുമലിലൂടെ ഇഴഞ്ഞെത്തിയ പാമ്പാകട്ടെ അയാളുടെ മടിയില്‍ തലവച്ചാണ് കിടന്നത്. പിന്നീട് പാമ്പിനെ ഉപദ്രവിക്കാതെ ലോറി ഡ്രൈവറെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. ഇതിനകം അഞ്ച് ലക്ഷത്തിനടുത്ത് ആളുകളാണ് വീഡിയോ കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് രസകരമായ കുറിപ്പുകളെഴുതാനെത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page