നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തുനിന്നും നീക്കി, പകരം അഡ്വ. കെ.കെ. രത്‌നകുമാരി പ്രസിഡന്റ് ആകും

കണ്ണൂർ: എ.ഡി.എം കെ. നവീൻ ബാബുവിന്‍റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ പി.പി. ദിവ്യയെ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പദവിയിൽ നിന്ന് നീക്കി. സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയറ്റിന്‍റേതാണ് തീരുമാനം. അഡ്വ. കെ.കെ. രത്‌നകുമാരിയെയാണ് പുതിയ ജില്ല പഞ്ചായത്ത് പ്രസിഡന്‍റായി തീരുമാനിച്ചത്. നവീൻ ബാബുവിന്റെ മരണത്തിൽ പി.പി ദിവ്യക്കെതിരെ വൻ പ്രതിഷേധമുണ്ടാവുകയും നടപടിക്ക് സിപിഎമ്മിൽ സമ്മർദമേറുകയും ചെയ്തിരുന്നു. പാർട്ടിയിലെ ഒരു വിഭാഗവും പത്തനംതിട്ട ജില്ലാ നേതൃത്വവും അമർഷം പരസ്യമാക്കുകയും ദിവ്യയെ തള്ളിപ്പറഞ്ഞ് സിപിഎം …

കനത്ത മഴ; ഒഴുക്കുചാലിൽ ഒഴുകിപ്പോയ 12 വയസ്സുകാരൻ മുങ്ങി മരിച്ചു

കനത്ത മഴയെ തുടർന്ന് നിറഞ്ഞൊഴുകുന്ന ഓവുചാലിൽ വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം. കർണാടക ഹവേരി സിറ്റി സ്വദേശി നിവേദൻ ബസവരാജ് ഗുഡിക്കേരിയാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കഴിഞ്ഞദിവസം പെയ്ത മഴയെ തുടർന്ന് പ്രദേശത്ത് ചെറിയതോതിൽ വെള്ളപ്പൊക്കം ഉണ്ടായിരുന്നു. റോഡിൽ വെള്ളം നിറഞ്ഞൊഴുകുന്നത് കാണാൻ പുറത്തുപോയ കുട്ടി തുറന്ന ഓടയാണെന്ന് മനസ്സിലാക്കാൻ കഴിയാതെ അതിൽ ചവിട്ടിയപ്പോൾ ഒലിച്ചുപോവുകയായിരുന്നു. ഹാവേരി എസ്പിയുടെ ഓഫീസിന് മുന്നിലായിരുന്നു സംഭവം. അഗ്‌നിശമന സേനാംഗങ്ങൾ അടങ്ങുന്ന ദുരിതാശ്വാസ സംഘം രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് …

ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടതായി സൂചന; തിരിച്ചറിയാനായി പരിശോധന നടത്തുമെന്ന് ഇസ്രയേല്‍

ഗാസ: ഹമാസ് തലവൻ യഹ്യ സിൻവർ കൊല്ലപ്പെട്ടതായി സംശയിക്കുന്നതായി ഇസ്രയേൽ സൈന്യം. തങ്ങളുടെ ആക്രമണത്തിൽ സിൻവർ കൊല്ലപ്പെട്ടെന്നാണ് സംശയമെന്നും കൂടുതൽ വിവരങ്ങൾ ഉടനെ അറിയിക്കാമെന്നും ഇസ്രയേൽ സൈന്യം പറയുന്നു. ഗാസ മുനമ്പിൽ നടത്തിയ ആക്രമണത്തിൽ മൂന്ന് ഭീകരരെ തങ്ങളുടെ സൈന്യം കൊലപ്പെടുത്തിയിരുന്നെന്നും അതിലൊരാൾ സിൻവർ ആണെന്ന് സംശയിക്കുന്നുവെന്നുമാണ് ഇസ്രയേലിൻ്റെ വാദം. എന്നാൽ ഇത് സിൻവർ തന്നെയാണോയെന്ന് ഇസ്രയേലിന് ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഹമാസ് 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിലേക്ക് നടത്തിയ ആക്രമണത്തിൻ്റെ സൂത്രധാരനായി കരുതുന്നത് യഹ്യ സിൻവറാണ്. …

നീലേശ്വരം അഴിത്തല ബോട്ട് അപകടം; കാണാതായ മുജീബിന്റെ മൃതദേഹം കണ്ടെത്തി

കാസർകോട്: അഴിത്തല അഴിമുഖത്ത്‌ കഴിഞ്ഞ ദിവസം മത്സ്യബന്ധന ബോട്ട്‌ അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ മുജീബ്‌ എന്ന മുനീറിന്റെ (47) മൃതദേഹമാണ്‌ കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറത്ത് വ്യാഴാഴ്ച വൈകുന്നേരം കണ്ടെത്തിയത്. അഴിത്തലയില്‍ ബോട്ട് അപകടത്തെ തുടര്‍ന്ന് കടലില്‍ കാണാതായ മുജീബിനെ കണ്ടെത്താൻ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം നാവികസേനയുടെ ബേപ്പൂരില്‍ നിന്നുളള ഡ്രോണിയര്‍ എയര്‍ക്രാഫ്റ്റ്, നാവികസേനയുടെ ഷിപ്പ്, ഫിഷറീസിന്റെ റസ്‌ക്യൂ ബോട്ട്, കോസ്റ്റല്‍ പൊലീസിന്റെ പട്രോള്‍ ബോട്ട്, ഫിഷറീസിന്റെ റസ്‌ക്യൂ ബോട്ടും കോസ്റ്റല്‍ …

നവീന്‍ ബാബുവിന് കണ്ണീരോടെ യാത്രാമൊഴി, ചിതയ്ക്ക് തീകൊളുത്തിയത് പെണ്‍മക്കള്‍

മലയാലപ്പുഴ: നിറഞ്ഞ മിഴികളോടെ നവീന്‍ ബാബുവിന് നാട് യാത്രാമൊഴി നല്‍കി. നിരഞ്ജനയും നിരുപമയും അവസാനമായി അച്ഛന് അന്ത്യചുംബനം നല്‍കിയപ്പോള്‍ അത് കണ്ടുനിന്നവരുടേയും കണ്ണ് നനയിച്ചു. ബന്ധുവിനെ കെട്ടിപ്പിടിച്ച് കരച്ചിലടക്കിയ ഭാര്യ മഞ്ജുവും കണ്ണീര്‍ കാഴ്ച്ചയായി.മലയാലപ്പുഴയിലേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി മക്കളായ നിരഞ്ജനയും നിരുപമയും ചിതയ്ക്ക് തീ കൊളുത്തി. കത്തുന്ന ചിതയ്ക്കു മുന്നില്‍ ബന്ധുക്കളും സുഹൃത്തുക്കളും വിങ്ങിപ്പൊട്ടി.വീട്ടുവളപ്പിലാണു നവീന്‍ ബാബുവിന്റെ അന്ത്യയാത്രയ്ക്കു ചിതയൊരുക്കിയത്.ചടങ്ങില്‍ മന്ത്രിമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മന്ത്രിമാരായ വീണ ജോര്‍ജും കെ രാജനും നവീന്‍ ബാബുവിന്റെ …

നടുവേദന ഒറ്റദിവസം കൊണ്ട് സുഖപ്പെടുത്താം; കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയില്‍ ഡേ കേയര്‍ സ്‌പൈന്‍ ക്ലിനിക് ആരംഭിച്ചു

കാസര്‍കോട്: കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയില്‍ നടുവേദന ഒറ്റദിവസം കൊണ്ട് സുഖപ്പെടുത്താവുന്ന മൂന്ന് അത്യാധുനീക ചികില്‍സകള്‍ അടങ്ങിയ ഡേ കേയര്‍ സ്‌പൈന്‍ ക്ലിനിക് ആരംഭിച്ചു. ആധുനീക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പൈല്‍ഡ് ചികില്‍സ, കൂള്‍ഡ് ആര്‍എഫ് ചികില്‍സ, റീജനറേറ്റീവ് മെഡിസിന്‍ എന്നീ മൂന്നു ചികില്‍സാ രീതികളാണ് ഡേ കേയര്‍ സ്‌പൈന്‍ ക്ലിനിക്കില്‍ ലഭ്യമാവുക. കേരളത്തിന്റെ ആരോഗ്യ സംവിധാന ചരിത്രത്തില്‍ ശ്രദ്ധേയമായ നേട്ടമാണ് ഇതെന്ന് അധികൃതര്‍ അവകാശപ്പെട്ടു. കാസര്‍കോട് സിറ്റി ടവറില്‍ …

അഴിത്തലയില്‍ ബോട്ടപകടത്തില്‍ കാണാതായ മുജീബിനായി തെരച്ചില്‍ ഊര്‍ജിതമാക്കി

കാസര്‍കോട്: അഴിത്തല പുലിമുട്ടില്‍ നടന്ന ബോട്ടപകടത്തില്‍ കാണാതായ മല്‍സ്യത്തൊഴിലാളി മുജീബിനായി നേവിയും, കോസ്റ്റല്‍ പൊലീസും, ഫിഷറീസും ചേര്‍ന്നുള്ള തെരച്ചില്‍ തുടരുന്നു.എം രാജഗോപാലന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അഴിത്തലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.അതേസമയം ബോട്ട് അപകടത്തില്‍ മരിച്ച അബൂബക്കര്‍ കോയ എന്ന കോയമോന്റെ (58) മൃതദേഹം ബുധനാഴ്ച രാത്രി തന്നെ ഇന്‍ക്വസ്റ്റ്, പോസ്റ്റേ്മാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. മാലിക് ദീനാര്‍ പള്ളിയില്‍ പരിപാലന കര്‍മ്മങ്ങള്‍ നടന്നു. പുലര്‍ച്ചെ മലപ്പുറം ജില്ലയില്‍ …

മലയാള സിനിമയിലെ ആദ്യകാല നായിക നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു

തിരുവനന്തപുരം: മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്ന നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു. 96 വയസ്സായിരുന്നു. അസുഖബാധിതയായി ചികിത്സയിലിരിക്കെ പാറശ്ശാല സരസ്വതി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഒക്ടോബര്‍ 15 നാണ് പാറശ്ശാല ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയത്. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയ്ക്ക് എത്തിയതായിരുന്നു.പ്രേംനസീറിന്റെ ആദ്യ നായികയായിരുന്നു നെയ്യാറ്റിന്‍കര കോമളം. കാട് പ്രമേയമാക്കി മലയാള ഭാഷയില്‍ ആദ്യമിറങ്ങിയ സിനിമയായ വനമാലയിലൂടെയാണ് കോമളം ചലച്ചിത്ര ലോകത്ത് പ്രവേശിക്കുന്നത്.രണ്ടാമതായി അഭിനയിച്ച ചിത്രമായ ആത്മശാന്തിയില്‍ അവര്‍ നായികയുടെ അനുജത്തിയുടെ വേഷം ചെയ്തു. കല്ല്യാണിയമ്മ എന്ന വേഷത്തിലെത്തിയ 1955ല്‍ …

കല്യോട്ട് ഇരട്ടക്കൊലക്കേസ്: വാദം പൂര്‍ത്തിയായി; വിധി അടുത്തമാസം ഉണ്ടായേക്കും

കൊച്ചി: കാസര്‍കോട്, പെരിയ, കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിധിപ്രസ്താവന അടുത്ത മാസം ഉണ്ടായേക്കുമെന്നു സൂചന. കേസിന്റെ വാദം എറണാകുളം സിബിഐ കോടതിയില്‍ ഏതാണ്ട് പൂര്‍ത്തിയായിരുന്നു. ഇതിനിടയിലാണ് കണ്ണൂര്‍ ഫോറന്‍സിക് ലാബ് അസിസ്റ്റന്റ് ഡയറക്ടര്‍ അജേഷ് തൈക്കടവിനെ പുനര്‍വിസ്താരം നടത്തണമെന്ന അപേക്ഷ പ്രോസക്യൂഷന്‍ മുന്നോട്ടു വച്ചത്. ഇരട്ടക്കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളടക്കമുള്ള തൊണ്ടി മുതലുകള്‍ രാസപരിശോധന നടത്തിയത് അജേഷിന്റെ നേതൃത്വത്തിലായിരുന്നു. പരിശോധന സംബന്ധിച്ച് ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് പുനര്‍വിചാരണ വേണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ …

എ.ഡി.എം നവീന്‍ബാബുവിന്റെ മരണം: പി.പി ദിവ്യയ്‌ക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്തു

കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യയ്‌ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തു. ബി.എന്‍.എസ് 108-ാം വകുപ്പ് പ്രകാരമാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്. പത്തുവര്‍ഷം വരെ തടവു കിട്ടാവുന്ന വകുപ്പ് പ്രകാരമാണ് കേസ്. പത്തനംതിട്ട ജില്ലയിലേക്ക് സ്ഥലം മാറി പോകുന്നതിന് മുന്നോടിയായി നടത്തിയ യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെയെത്തി ദിവ്യ ഗുരുതര അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു നവീന്‍ ബാബുവിന്റെ ആത്മഹത്യ. നവീന്‍ ബാബുവിനെ പൊതുസഭയില്‍ അവഹേളിച്ചതാണ് ആത്മഹത്യയിലേക്ക് …

വള നല്‍കാമെന്നു പറഞ്ഞ് പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഫാന്‍സി കട ഉടമ അറസ്റ്റില്‍

കാസര്‍കോട്: കടയിലെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; ഫാന്‍സി കട ഉടമ അറസ്റ്റില്‍. ഇരിട്ടി, പേരട്ട ടൗണിലെ ഫാന്‍സി കട ഉടമ റസാഖി(33)നെയാണ് ഇരിട്ടി പൊലീസ് ഇന്‍സ്പെക്ടര്‍ എ. കുട്ടികൃഷ്ണനും സംഘവും അറസ്റ്റു ചെയ്തത്.കഴിഞ്ഞ ദിവസമാണ് പതിമൂന്നുകാരി പീഡനശ്രമത്തിനു ഇരയായത്. സ്‌കൂളില്‍ പോകും വഴി ഫാന്‍സി കടയില്‍ കയറിയ പെണ്‍കുട്ടിയെ വള നല്‍കാമെന്നു പറഞ്ഞ് കയറിപ്പിടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നു 22 റോള്‍ വയര്‍ മോഷ്ടിച്ചു; വില്‍പ്പന നടത്താനുള്ള ശ്രമത്തിനിടയില്‍ പ്രതി അറസ്റ്റില്‍

കണ്ണൂര്‍: നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ നിന്നു 83,000 രൂപ വില വരുന്ന ഇലക്ട്രിക് വയര്‍ റോളുകള്‍ മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. കൊല്ലം, കൊട്ടാരക്കര, ചെറുകരക്കോണത്തെ സൗമ്യ വിലാസത്തില്‍ ജയപ്രകാശ(48)നെയാണ് തലശ്ശേരി എസ്.ഐ വി.വി ദീപ്തിയും സംഘവും അറസ്റ്റു ചെയ്തത്. തലശ്ശേരി, നാരങ്ങാപ്പുറം വെര്‍വ് ബ്യൂട്ടിപാര്‍ലര്‍ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് കവര്‍ച്ച നടന്നത്. നിര്‍മ്മാണത്തിനായി സൂക്ഷിച്ചിരുന്ന 22 റോള്‍ വയര്‍ ആണ് കവര്‍ച്ച പോയത്. കൊച്ചി, കടവന്ത്ര സ്വദേശിയായ ആര്‍. രാഹുലിന്റെ മേല്‍നോട്ടത്തിലാണ് കെട്ടിടത്തിലെ വയറിംഗ് പ്രവൃത്തി നടന്നുവരുന്നത്. …

ബന്തിയോട്ടെ സ്വകാര്യ ആശുപത്രിക്കെതിരെ ആരോപണവുമായി ഡോക്ടര്‍; പ്രവര്‍ത്തിക്കുന്നത് അനുമതിയില്ലാതെ

കാസര്‍കോട്: മംഗല്‍പ്പാടി പഞ്ചായത്തിലെ ബന്തിയോട്ടെ ഡി.എം ആശുപത്രി പ്രവര്‍ത്തിക്കുന്നത് അനുമതിയില്ലാതെയാണെന്നു ആരോപണം. കുഞ്ചത്തൂരിലെ ഡോക്ടര്‍ ഐ.എ ഖാദര്‍ പത്രസമ്മേളനത്തിലാണ് ഈ ആരോപണം ഉന്നയിച്ചത്. പഞ്ചായത്തിന്റെ അനുമതിയോ ലൈസന്‍സോ ഇല്ലാതെ പത്തുവര്‍ഷമായി ആശുപത്രി പ്രവര്‍ത്തിച്ചുവരികയാണെന്നു ഡോക്ടര്‍ ഖാദര്‍ ആരോപിച്ചു.അനുമതിയില്ലാത്ത സ്ഥാപനം കാണിച്ച് ബായാറിലെ ഒരു വ്യക്തി നിരവധി പേരില്‍ നിന്നു കോടിക്കണക്കിനു രൂപ നിക്ഷേപമായി സ്വീകരിച്ചു. വലിയ ലാഭം വാഗ്ദാനം ചെയ്ത് രണ്ടു തവണകളായി തന്നില്‍ നിന്നു 75 ലക്ഷം രൂപ കൈപ്പറ്റിയതായും ഖാദര്‍ ആരോപിച്ചു. പണം തിരികെ …

ജാപ്പനീസ് വനിതയേയും മകനേയും കൊലപ്പെടുത്തിയഹവായ് തടവുകാരന്‍ ജയിലില്‍ കൊല്ലപ്പെട്ടു

-പി.പി ചെറിയാന്‍ ഹൊനോലുലു: 1994 ജാപ്പനീസ് മാനസികരോഗിയെയും അവരുടെ മകനെയും കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ഹവായ് തടവുകാരന്‍ ഫുകുസാക്കുവിനെ (59) ജയിലില്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.ഹൊണോലുലുവിന് പുറത്തുള്ള ഐയയിലെ ഹലാവ കറക്ഷണല്‍ ഫെസിലിറ്റിയിലെ ജീവനക്കാരനായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ തലയ്ക്കും കഴുത്തിനും പരിക്കേറ്റ നിലയില്‍ സെല്ലിന്റെ തറയില്‍ റൈത ഫുകുസാക്കുവിനെ (59) കണ്ടെത്തുകയായിരുന്നു. അമേരിക്കയിലേക്ക് കൈമാറുകയും കൊലപാതക കുറ്റത്തിന് ശിക്ഷിക്കുകയും ചെയ്ത ആദ്യത്തെ ജാപ്പനീസ് പൗരനാണ് ഫുകുസാകു. രണ്ടാം ഡിഗ്രി കൊലപാതകത്തിന് രണ്ട് കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു …

കടലാടിപ്പാറയില്‍ ഉഗ്രസ്‌ഫോടനം; ആകാശത്തോളം ഉയര്‍ന്ന് തീഗോളം, നാട്ടുകാര്‍ ഭീതിയില്‍

കാസര്‍കോട്: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയില്‍ വന്‍ സ്‌ഫോടനം. പത്തിലേറെ തവണ സ്‌ഫോടനം നടക്കുകയും തീഗോളം ആകാശത്തോളം ഉയരുന്നതു കണ്ടതായും നാട്ടുകാര്‍ പറഞ്ഞു. ബുധനാഴ്ച രാത്രി 7.45മണിയോടെയാണ് സ്‌ഫോടനശബ്ദം കേട്ടത്. മിനുറ്റുകളുടെ വ്യത്യാസത്തില്‍ ഒന്നിനു പിറകെ സ്‌ഫോടന പരമ്പര ഉണ്ടായതായും നാട്ടുകാര്‍ പറഞ്ഞു. സമീപത്തെവിടെയെങ്കിലും ഉത്സവവുമായി ബന്ധപ്പെട്ട് ഉണ്ടായ വെടിക്കെട്ട് എന്നായിരുന്നു നാട്ടുകാര്‍ ആദ്യം കരുതിയിരുന്നത്. എന്നാല്‍ സമീപ പ്രദേശങ്ങളിലൊന്നും ഒരു തരത്തിലുമുള്ള ആഘോഷ പരിപാടികള്‍ ബുധനാഴ്ച രാത്രി ഉണ്ടായിരുന്നില്ല. ഇക്കാര്യം ഇന്നു രാവിലെയാണ് നാട്ടുകാര്‍ സ്ഥിരീകരിച്ചത്. ബുധനാഴ്ച …

കൂനം പ്ലാക്കല്‍ പോള്‍സണ്‍ അന്തരിച്ചു

പി.പി ചെറിയാന്‍ ഫ്‌ലോറിഡ/ തൃശ്ശൂര്‍: ചീനികടവ് കൂനം പ്ലാക്കല്‍ പോള്‍സണ്‍ (75 )തൃശൂര്‍ കണ്ണാറയില്‍ അന്തരിച്ചു. പരേതരായതൃശൂര്‍ നെല്ലിക്കുന്ന് കൂനം പ്ലാക്കല്‍ റിട്ടയേര്‍ഡ് പോലീസ് ഓഫീസര്‍ ദേവസ്സി- ഏലി ദമ്പതികളുടെ മകനാണ്. അമേരിക്കയില്‍ നിരവധി തവണ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. വലിയ സൗഹൃദബന്ധത്തിനുടമയായിരുന്നു.ഭാര്യ: ലീല. മക്കള്‍: ഡേവിഡ് (ഫ്‌ലോറിഡ), തോംസണ്‍(കാനഡ), മരുമക്കള്‍: ജോയ്‌സ്, ബ്ലെസ്സിസംസ്‌കാരം ശനിയാഴ്ച തൃശൂര്‍ ആള്‍പാറ ഐപിസി ഹാളില്‍.

കുവൈത്ത് വിസ വാഗ്ദാനം ചെയ്ത് നാലരലക്ഷം രൂപ തട്ടി; കണ്ണപുരം സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: കുവൈറ്റ് വിസ വാഗ്ദാനം ചെയ്ത് നാലരലക്ഷം രൂപ തട്ടിയെടുത്തു. കാഞ്ഞങ്ങാട്, അജാനൂര്‍, കിഴക്കുംകരയിലെ സോമന്റെ ഭാര്യ സി. നിര്‍മ്മല നല്‍കിയ പരാതിയില്‍ കണ്ണൂര്‍, കണ്ണപുരം, ദാറുല്‍ ഇസ്ലാം സ്‌കൂളിനു സമീപത്തെ അബ്ദുല്‍ ലത്തീഫി(52)നെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു. ഭര്‍ത്താവ് സോമന് കുവൈത്തിലേക്കുള്ള വിസ വാഗ്ദാനം ചെയ്ത് 2022 ഡിസംബര്‍ 24മുതല്‍ 2024 ഒക്ടോബര്‍ 14 വരെയുള്ള കാലയളവിലാണ് പണം കൈമാറിയതെന്നു നിര്‍മ്മല നല്‍കിയ പരാതിയില്‍ പറഞ്ഞു. പണമോ വിസയോ ലഭിക്കാത്തതിനെ തുടര്‍ന്ന് നിര്‍മ്മല ഹൊസ്ദുര്‍ഗ് ഫസ്റ്റ് …

നൂറാം വയസ്സില്‍ ആഗ്രഹസാഫല്യം; ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യണമെന്ന ആഗ്രഹം ജിമ്മി കാര്‍ട്ടര്‍ സഫലീകരിച്ചു

-പി പി ചെറിയാന്‍ പ്ലെയിന്‍സ് (ജോര്‍ജിയ): മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ തന്റെ സ്വന്തം സംസ്ഥാനമായ ജോര്‍ജിയയില്‍ ഏര്‍ലി വോട്ടെടുപ്പിന്റെ രണ്ടാം ദിവസമായ ബുധനാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കമലാ ഹാരിസിന് ബാലറ്റ് പേപ്പറില്‍ വോട്ട് ചെയ്തു. ഒക്ടോബര്‍ 16ന് കാര്‍ട്ടര്‍ മെയില്‍ വഴി വോട്ട് ചെയ്തതായി കാര്‍ട്ടര്‍ സെന്റര്‍ ബുധനാഴ്ച സ്ഥിരീകരിച്ചു.ഈ മാസം ആദ്യം 100 വയസ്സ് തികഞ്ഞ മുന്‍ പ്രസിഡന്റ്, ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ബുധനാഴ്ച ആ ആഗ്രഹം …