നൂറാം വയസ്സില്‍ ആഗ്രഹസാഫല്യം; ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യണമെന്ന ആഗ്രഹം ജിമ്മി കാര്‍ട്ടര്‍ സഫലീകരിച്ചു

-പി പി ചെറിയാന്‍

പ്ലെയിന്‍സ് (ജോര്‍ജിയ): മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ തന്റെ സ്വന്തം സംസ്ഥാനമായ ജോര്‍ജിയയില്‍ ഏര്‍ലി വോട്ടെടുപ്പിന്റെ രണ്ടാം ദിവസമായ ബുധനാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കമലാ ഹാരിസിന് ബാലറ്റ് പേപ്പറില്‍ വോട്ട് ചെയ്തു. ഒക്ടോബര്‍ 16ന് കാര്‍ട്ടര്‍ മെയില്‍ വഴി വോട്ട് ചെയ്തതായി കാര്‍ട്ടര്‍ സെന്റര്‍ ബുധനാഴ്ച സ്ഥിരീകരിച്ചു.
ഈ മാസം ആദ്യം 100 വയസ്സ് തികഞ്ഞ മുന്‍ പ്രസിഡന്റ്, ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ബുധനാഴ്ച ആ ആഗ്രഹം സഫലീകരിച്ചു. തന്റെ ജന്മനാടായ പ്ലെയിന്‍സിനടുത്തുള്ള സമ്മര്‍ കൗണ്ടി കോര്‍ട്ട്ഹൗസിലെ ഡ്രോപ്പ് ബോക്സില്‍ തന്റെ സഹ ഡെമോക്രാറ്റിനായി ഒരു ബാലറ്റ് പൂരിപ്പിച്ചാണ് അദ്ദേഹം തന്റെ ആഗ്രഹം നിറവേറ്റിയത്.
ഉപാധ്യക്ഷ കമലാ ഹാരിസിന് വോട്ട് ചെയ്യാന്‍ കഴിയുന്നത്ര കാലം ജീവിക്കണമെന്ന തന്റെ ആഗ്രഹം നിറവേറ്റിക്കൊണ്ടാണ് അദ്ദേഹം മെയില്‍ വഴി വോട്ട് ചെയ്തതെന്ന് കാര്‍ട്ടര്‍ സെന്റര്‍ അറിയിച്ചു. ഈ മാസം ആദ്യം കാര്‍ട്ടറിനു 100 വയസ്സ് തികഞ്ഞിരുന്നു. യു.എസ് ചരിത്രത്തില്‍ 100-ാംവയസ്സില്‍ ചെയ്യുന്ന ആദ്യത്തെ മുന്‍ പ്രസിഡന്റാണ് കാര്‍ട്ടര്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page