ബോംബെ കേരള മുസ്ലിം ജമാഅത്ത് സാരഥികള്‍

മുംബൈ: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് എഴുപത്തിഅഞ്ചു വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള ബോംബെ കേരള മുസ്ലിം ജമാഅത്തിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ചീഫ് പാട്രന്‍ ടി.എ. ഖാലിദ് യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.എ കാദര്‍ ഹാജി അധ്യക്ഷത വഹിച്ചു. അമീന്‍ പട്ടേല്‍ എം.എല്‍ എ, നോര്‍ക്ക ഡെവലപ്പ്‌മെന്റ് ഓഫീസര്‍ റഫീഖ് വിശിഷ്ടാതിഥികളായിരുന്നു. മുന്‍ പ്രസിഡണ്ട് ടി.കെ.സി മുഹമ്മദ് അലി ഹാജി മുഖ്യ പ്രഭാഷണം നടത്തി. ട്രഷറര്‍ എം.എം ഖാലിദ്, സെക്രട്ടറി സിദ്ധീഖ് പി.വി എന്നിവര്‍ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. അമീന്‍ പട്ടേല്‍, റഫീഖ്, സി.എച്ച് അബ്ദുല്‍ റഹ്‌മാന്‍, അസീസ് മാണിയൂര്‍, വാക്മാന്‍ മഹമൂദ് ഹാജി, വി.കെ സൈനുദ്ധീന്‍, ഇമ്പിച്ചി മൊയ്ദി, ഹംസ ഘട്‌കൊപ്പര്‍, കെ.പി മൊയ്ദുണ്ണി, അസീം മൗലവി പ്രസംഗിച്ചു.
ടി.കെ. സി. മുഹമ്മദലി ഹാജി(പ്രസി). സി.എച്ച് അബ്ദുല്‍ റഹ്‌മാന്‍(ജനറല്‍ സെക്ര.). വാക്മാന്‍ മഹമൂദ് ഹാജി. (ട്രഷറര്‍). എം.എ ഖാലിദ്, സി.എം. ഉമ്മര്‍, മഷ്ഹൂദ് മാണിക്കോത്ത്(വൈ.പ്രസി). മുസ്തഫ കുമ്പോല്‍, അസീം മൗലവി, മുഹമ്മദ് അന്‍സാര്‍ സി.എം.(സെക്ര) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page