രണ്ടര മണിക്കൂർ നേരത്തെ ആശങ്കയ്ക്ക് വിരാമം, ട്രിച്ചി ഷാർജ വിമാനം സുരക്ഷിതമായി നിലത്തിറക്കി

ചെന്നൈ: ട്രിച്ചി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ മൂലം പ്രതിസന്ധിയിലായിരുന്ന എയർ ഇൻഡ്യ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. വിമാനത്തിൽ 141 യാത്രക്കാരായിരുന്നു ഉണ്ടായത്. ഹൈഡ്രോളിക് ബ്രേക്കിന് സംഭവിച്ച തകരാറായിരുന്നു പ്രതിസന്ധിക്ക് കാരണം. 5.40 മുതൽ വിമാനം ലാൻഡ് ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിച്ചിട്ടും സാധിച്ചില്ല. തുടർന്ന് ട്രിച്ചിയുടെ ആകാശത്ത് രണ്ടര മണിക്കൂറോളം വട്ടിമിട്ട് പറന്ന് ഇന്ധനം കളഞ്ഞ ശേഷമാണ് ലാൻഡിങ് നടത്തിയത്.ഷാർജയിലേക്ക് പുറപ്പെട്ട AXB613 വിമാനമാണ് ഏവരേയും ആശങ്കയിലാഴ്ത്തിയത്. ബോയിംഗ് വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ സംഭവിച്ചതിനെത്തുടർന്നാണിത്. യാത്രക്കാരിൽ അധികവും തമിഴ്‌നാട് സ്വദേശികളാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page